
മാള: ജീവിതം തിരിച്ചു പിടിക്കാൻ സുമനസ്സുകളുടെ സഹായം തേടി യുവാവ്. മാള പുത്തൻചിറ പഞ്ചായത്ത് വാർഡ് 10 തുലാക്കാട്ടുപിള്ളി നാരായണന്റെ മകൻ വിപിനാണ് (34) ഗുരുതര കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. എത്രയും പെട്ടെന്ന് ശസ്ത്രക്രിയക്ക് വിധേയനാകണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി 50 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രായമായ മാതാപിതാക്കളും സഹോദരനും ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബത്തിന് ഇത്രയും വലിയ സംഖ്യ കണ്ടെത്തുക ദുഷ്കരമാണ്. നാട്ടുകാർ ചികിത്സ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ബെന്നി ബഹ് നാൻ എം.പി, വി.ആർ. സുനിൽകുമാർ എം.എൽ.എ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ മേൽനോട്ടത്തിലാണ് സഹായനിധി രൂപവത്കരിച്ചിട്ടുള്ളത്. സഹായിക്കാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും അഭ്യർഥിച്ചു.
മുരളി മഠത്തിൽ പറമ്പിൽ (ചെയ.), പഞ്ചായത്തംഗം ഷൈലജ സന്തോഷ് (കൺ.), ടി.വൈ. ഉബൈദ് (ട്രഷ.) എന്നിവർ ഭാരവാഹികളായ ചികിത്സ സഹായ സമിതി പ്രവർത്തിച്ചു വരുന്നുണ്ട്. മാളയിലെ ഫെഡറൽ ബാങ്ക് മാള ബ്രാഞ്ചിൽ ജോയന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. സുമ (ജോയന്റ് അക്കൗണ്ട്), അക്കൗണ്ട് നമ്പർ: 14330100195879, ഐ.എഫ്.എസ്.സി FDRL0001433, ഫോൺ: 9605015556.

