ഇരിങ്ങാലക്കുട: കൈപ്പമംഗലം പൊലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ ഗുണ്ട ഇച്ചാവ എന്നറിയപ്പെടുന്ന ചാമക്കാല ചക്കുഞ്ഞി കോളനി സ്വദേശി ചക്കനാത്ത് വീട്ടില്‍ വൈഷ്ണവിനെ (26) കാപ്പ ചുമത്തി തടങ്കലിലാക്കി. മൂര്‍ക്കനാട്ടെ ഇരട്ടക്കൊലപാതകം, നാല് വധശ്രമം, കവര്‍ച്ച തുടങ്ങി പത്തോളം കേസുകളില്‍ പ്രതിയാണ്. ഇരട്ടക്കൊലപാതക കേസിൽ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് കാപ്പ ചുമത്തിയത്.
റൂറല്‍ ജില്ല പൊലീസ് മേധാവി നവനീത് ശര്‍മ നൽകിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കലക്ടര്‍ അർജുന് പാണ്ഡ്യനാണ് ആറു കാപ്പ ചുമത്താൻ ഉത്തരവിട്ടത്. കൈപ്പമംഗലം പൊലീസ് ഇന്‍സ്പെക്ടര്‍ എം.ഷാജഹാന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ മുഹമ്മദ് റാഫി ചേനകപറമ്പില്‍, ഷിജു എന്നിവര്‍ നടപടികൾ പൂർത്തിയാക്കാൻ നേതൃത്വം നൽകി.