ബി.ജെ.പിയിൽ ചേർന്ന പ്രാദേശിക നേതാവിന്‍റെ വീട്ടിൽ ഇ.ഡി പരിശോധന

ബി.ജെ.പിയിൽ ചേർന്ന പ്രാദേശിക നേതാവിന്‍റെ വീട്ടിൽ ഇ.ഡി പരിശോധന
ബി.ജെ.പിയിൽ ചേർന്ന പ്രാദേശിക നേതാവിന്‍റെ വീട്ടിൽ ഇ.ഡി പരിശോധന

ചെറുതുരുത്തി: സി.പി.ഐയിൽനിന്ന് പുറത്താക്കിയതിനെ തുടർന്ന് ദിവസങ്ങൾക്കുമുമ്പ് ബി.ജെ.പിയിൽ ചേർന്ന മുള്ളൂർക്കര അള്ളന്നൂർ വീട്ടിൽ വിജീഷിന്റെ ആറ്റൂരിലെ വീട്ടിലും മുള്ളൂർക്കരയിലെ തറവാട്ടുവീട്ടിലും എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റിന്‍റെ പരിശോധന. വെള്ളിയാഴ്ച രാവിലെ ടാക്സി കാറിലാണ്​ ഇ.ഡി സംഘം പരിശോധനക്ക്​ എത്തിയത്. രാത്രി ഒമ്പതു വരെ പരിശോധന തുടർന്നു.

കാരണം വ്യക്തമല്ല. കോയമ്പത്തൂർ കേന്ദ്രീകരിച്ച് നടന്ന സ്വർണ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് സൂചന. ഇയാൾ മുമ്പ് മുള്ളൂർക്കരയിൽ സ്വർണക്കട നടത്തിയിരുന്നു.

മുള്ളൂർക്കര 11ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് സി.പി.ഐ പുറത്താക്കിയതാണ്​. തുടർന്ന് ബി.ജെ.പിയിൽ ചേരുകയും മണ്ഡലം വൈസ് പ്രസിഡന്റാവുകയും ചെയ്തു.

Leave a Reply

error: Content is protected !!