
ചെറുതുരുത്തി: കടയുടെ മുകളിലെ ടെറസിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ നിലയിൽ. ചെറുതുരുത്തി സെൻററിൽ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ കടയുടെ മുകളിൽ ഏകദേശം ഒന്നരമീറ്റർ വലിപ്പമുള്ള കഞ്ചാവ് ചെടി നട്ടുവളർത്തിയ നിലയിൽ കാണപ്പെട്ടത്.
ചെറുതുരുത്തി എസ്.ഐ നിഖിലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കടയുടെ മുകളിലെ അടുത്ത ബിൽഡിങ്ങിൽ നിരവധി ഇതരസംസ്ഥാന തൊഴിലാളികൾ വാടകക്ക് താമസിക്കുന്നുണ്ട്. അഡീഷണൽ എസ്.ഐ കമറുദ്ദീൻ ഉദ്യോഗസ്ഥന്മാരായ വിനീത് മോൻ, ഗിരീഷ്, നിദിഷ്, ഷംസുദ്ദീൻ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കി.

