
കൊടകര: വൃക്കകൾ തകരാറിലായ യുവാവ് ചികിത്സക്ക് സഹായം തേടുന്നു. മറ്റത്തൂര്‍ പഞ്ചായത്തിലെ അവിട്ടപ്പിള്ളി പരേതനായ കല്ലിങ്ങപ്പുറം ശ്രീധരന്റെ മകന് ശ്രീയേഷാണ് സഹായം തേടുന്നത്. വൃക്കകളില്‍ കുമിളകള്‍ വരുന്ന ഗുരുതരമായ രോഗമാണ് യുവാവിനെ ബാധിച്ചിട്ടുള്ളത്. ഇത് മറ്റു അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ എത്രയും വേഗം ഡയലിസിസ് ആരംഭിക്കാനും വലതു വൃക്ക നീക്കം ചെയ്യാനും ഡോക്ടര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഈ മാസം 12 മുതല്‍ ഡയാലിസിസ് ആരംഭിച്ചിട്ടുണ്ട്. വലതുവൃക്ക നീക്കം ചെയ്യുന്നതിനും ഡയാലിസിനുമായി ഇതിനകം ഏഴുലക്ഷത്തോളം ചെലവഴിച്ചു. ഇടതുവൃക്ക നീക്കംചെയ്യുന്നതിനും പിന്നീടുള്ള വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുമായി ഏകദേശം 35 ലക്ഷത്തോളം രൂപ ചെലവുവരും.
അമ്മയും ഭാര്യയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും അടങ്ങുന്ന ശ്രീയേഷിന്റെ കുടുംബത്തിന് ഈ തുക താങ്ങാനാവുന്നതിലും അപ്പുറമായതിനാല്‍ സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ യുവാവ്. ശ്രീയേഷിന്റെ ചികിത്സക്കാവശ്യമായ തുക സമാഹരിക്കുന്നതിന് പഞ്ചായത്ത് അംഗം സുമേഷ് മൂത്തമ്പടാന് ചെയര്‍മാനും ഷോബി കുണ്ടില്‍ കണ്‍വീനറുമായി ചികിത്സ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ശ്രീയേഷ് ചികിത്സ സഹായ സമിതി, അക്കൗണ്ട് നമ്പര്‍ 17000200004670, ഐ.എഫ്.എസ്.സി: എഫ്.ഡി.ആര്.എല്‍ 0001700, ഫെഡറല്‍ ബാങ്ക് ,കോടാലി ശാഖ. ഫോണ്‍: 9526457631 (പഞ്ചായത്തംഗം).

