Headline
10 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം: സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് ഹൈകോടതിയുടെ നിർദേശം
മുനമ്പം റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജിയുമായി സി.എല്‍.സി
ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല സ്കൂൾ ക​ലോ​ത്സ​വം; ‘ത്രോ​യി​ങ് വേ​സ്റ്റ് ഈ​സ് എ ​ഡേ​ര്‍ട്ടി ബി​സി​ന​സ്’ എ​ന്ന് സം​ഘാ​ട​ക​ർ; ‘ഈ ​പ​ണി ഞ​ങ്ങ​ളും ചെ​യ്യി​ല്ല, മ​റ്റു​ള്ള​വ​രും ചെ​യ്യി​ല്ലെ’​ന്ന് കു​ട്ടി​ക​ൾ
പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് ശാ​പ​മോ​ക്ഷം
മുട്ടുകായൽ ബണ്ട് കെട്ടിയില്ല; ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു
വേതന കുടിശ്ശിക: ചൊവ്വാഴ്ച റേഷന്‍ കടകൾ അടച്ചിടും
രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95 ലക്ഷം അനുവദിച്ചു
അൽ മല്ലു ഫാമിലി
അൽ മല്ലു ഫാമിലി
ലോ​ക പൈ​തൃ​ക വാ​ര​ം; ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളു​മാ​യി മു​സി​രി​സ്

പുതുപ്പള്ളി: കോൺഗ്രസ് വെപ്രാളം കാണിച്ചു, ബി.ജെ.പി സ്ഥാനാർഥിയെ 12 ന് ശേഷം തീരുമാനിക്കും -കെ. സുരേന്ദ്രൻ

പുതുപ്പള്ളി: കോൺഗ്രസ് വെപ്രാളം കാണിച്ചു, ബി.ജെ.പി സ്ഥാനാർഥിയെ 12 ന് ശേഷം തീരുമാനിക്കും -കെ. സുരേന്ദ്രൻ

പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ ഈ മാസം 12ന് ശേഷം തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് വെപ്രാളം കാണിച്ചതായും അദ്ദേഹം ഗുരുവായൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സഹതാപ തരംഗം മുതലെടുക്കാമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷയെന്നും സുരേന്ദ്രൻ പറഞ്ഞു.

തൃശൂരിൽ 12ന് ചേരുന്ന കോർ കമ്മിറ്റിയുടെയും സംസ്ഥാന നേതാക്കളുടെയും യോഗത്തിന് ശേഷമാണ് ബി.ജെ.പി സ്ഥാനാർഥിയെ തീരുമാനിക്കുക. അന്ന് വൈകീട്ട് എൻ.ഡി.എ യോഗവുമുണ്ട്. കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെടുകയും ചെയ്യും -സുരേന്ദ്രൻ വ്യക്തമാക്കി.

സെപ്റ്റംബർ അഞ്ചിനാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആഗസ്റ്റ് 10നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഔദ്യോഗികമായി പുറത്തിറങ്ങുക. ആഗസ്റ്റ് 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ആഗസ്റ്റ് 21നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ.

ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ യു.ഡി.എഫ് സ്ഥാനാർഥിയായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്ന് മണിക്കൂറിനകമാണ് ചാണ്ടി ഉമ്മനെ യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഒറ്റക്കെട്ടായാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ​

അത്യന്തം വികാരപരമായ തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ​ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. വലിയ ഉത്തരവാദിത്തമാണ് തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ‘അപ്പ മരിച്ചതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ്. ആ വികാരം മണ്ഡലത്തിൽ പ്രതിഫലിക്കും. അതിനൊപ്പം രാഷ്ട്രീയ വിഷയങ്ങൾ കൂടി മണ്ഡലത്തിൽ ചർച്ചയാകും’ -അദ്ദേഹം പറഞ്ഞു.

എല്ലാവരുമായും ആശയ വിനിമയം നടത്തിയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. മുന്നണി നേതാക്കളുമായും ആശയ വിനിമയം നടത്തി. കേരളത്തിൽ നിന്ന് ചാണ്ടി ഉമ്മന്റെ പേര് മാത്രമേ കേന്ദ്ര നേതൃത്വത്തിന് നൽകിയുള്ളുവെന്നും വി.ഡി സതീശൻ പറഞ്ഞു.

Leave a Reply

Back To Top
error: Content is protected !!