1. തൃശൂർ പൂരത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനത്ത് നടന്ന പാറമേക്കാവ് – തിരുവമ്പാടി വിഭാഗങ്ങളുടെ കുടമാറ്റം 2. തൃശൂർ പൂരത്തോടനുബന്ധിച്ചു നടന്ന കുടമാറ്റം (ചിത്രം: ടി.എച്ച്. ജദീർ) തൃശൂർ: രസച്ചരട് മുറിഞ്ഞ കഴിഞ്ഞ വർഷത്തെ പൂരം ഇനി മറക്കാം. പകരം, ആസ്വാദക മനസ്സിൽ പ്രതിഷ്ഠിക്കാൻ ഇതാ കെട്ടും മട്ടും തികഞ്ഞ ഒരു തൃശൂർ പൂരം കൂടി. വടക്കുംനാഥന് ചുറ്റും ഒത്തുകൂടിയവരുടെ മനം നിറച്ചാണ് ഇത്തവണ പൂരം കലാശത്തിലേക്ക് നീങ്ങുന്നത്. രൗദ്രഭാവമില്ലാതെ മേടവെയിൽ പൂരപ്രേമികളെ അനുഗ്രഹിച്ചു. വെയിലും ചൂടും കാഠിന്യം […]
എറിയാട് വിവാഹ ചടങ്ങിനിടെ ആക്രമണം; അഞ്ചുപേർ അറസ്റ്റിൽ
അറസ്റ്റിലായ പ്രതികൾ കൊടുങ്ങല്ലൂർ: വിവാഹ ചടങ്ങിനിടയിലെ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. എറിയാട് സ്വദേശികളായ ഏറ്റത്ത് വീട്ടിൽ ഷാലറ്റ് (28 ), സഹോദരൻ ഫ്രോബൽ (29), എറിയാട് നീതിവിലാസം വാഴക്കാലയിൽ വീട്ടിൽ അഷ്കർ (35), എറിയാട് സ കാരേക്കാട് വീട്ടിൽ ജിതിൻ (30), പള്ളിപറമ്പിൽ വീട്ടിൽ ഷാഫി (29) എന്നിവരാണ് അറസ്റ്റിലയത്. എറിയാട് ചൈതന്യ നഗറിലെ ഹാളിൽ ഞായറാഴ്ച രാത്രി വിവാഹ സൽക്കാരം നടക്കുന്നതിനിടയിലായിരുന്നു സംഭവം. ഹാളിലെ കസേരകൾ പ്രതികൾ തട്ടിത്തെറിപ്പിച്ചത് ചോദ്യം […]
ഇന്നും നാളെയും ഈ ട്രെയിനുകൾ പൂങ്കുന്നത്ത് നിർത്തും
തൃശൂർ: പൂരം പ്രമാണിച്ച് 16305/16306 എറണാകുളം-കണ്ണൂർ ഇന്റർസിറ്റി, 16307/16308 കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ്, 16301/16302 തിരുവനന്തപുരം-ഷൊർണൂർ വേണാട്, 16791/16792 തൂത്തുക്കുടി-പാലക്കാട് പാലരുവി എന്നീ എക്സ്പ്രസ് ട്രെയിനുകൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇരുദിശകളിലും പൂങ്കുന്നത്ത് നിർത്തും. അനാവശ്യ തിരക്കും സമയനഷ്ടവും ഒഴിവാക്കാൻ യാത്രക്കാർ ടിക്കറ്റെടുക്കാൻ ‘യു.ടി.എസ് ഓൺ മൊബൈൽ’ ആപ് സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് റെയിൽവേ അഭ്യർഥിച്ചു.
വരൂ…വാദ്യ-മേള ‘സദ്യയുണ്ണാം’
തൃശൂർ: വാദ്യവും മേളവും ആസ്വദിക്കുന്നവർക്ക് തൃശൂർ പൂരം അതിനായുള്ളത് മാത്രമുള്ളതാണ്. മറ്റ് കാഴ്ചകളെക്കാൾ അവർക്കിഷ്ടം മേളപ്പെരുക്കം കൂടുകൂട്ടുന്ന ഇടങ്ങളാണ്. ഇത്തരക്കാർക്കുള്ള ‘സദ്യ വിളമ്പുന്ന’ ഇടങ്ങളുണ്ട് പൂരത്തിൽ. ചൊവ്വാഴ്ച അതിരാവിലെ കണിമംഗലം ശാസ്താവിന്റെ വരവിനൊപ്പം പഞ്ചവാദ്യവും പാണ്ടിയും പഞ്ചാരിയും മാറി മാറി പൂരനഗരിയെ കൊഴുപ്പിക്കും. ഘടക പൂരങ്ങളാണ് ആദ്യം വാദ്യ വിസ്മയത്തിലേക്ക് ആസ്വാദകരെ ക്ഷണിക്കുന്നത്. അതിന്റെ വാലറ്റത്ത് പ്രധാന പൂരങ്ങളായ തിരുവമ്പാടിയും പാറമേക്കാവും കണ്ണി ചേരുന്നതോടെ ആസ്വാദനം പാരമ്യത്തിലെത്തും. ചൂരക്കോട്ടുകാവിനും നെയ്തലക്കാവിനും മേളം മാത്രം, മറ്റ് ഘടക ക്ഷേത്രങ്ങൾക്കെല്ലാം […]
തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്: ഇന്ന് ഗതാഗത നിയന്ത്രണം
തൃശൂർ: തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് നടക്കുന്ന ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം. സ്വരാജ് റൗണ്ടിൽ വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കില്ല. റോഡരികിൽ പാർക്ക് ചെയ്ത് മറ്റ് വാഹനങ്ങൾക്ക് പോകാൻ തടസ്സം സൃഷ്ടിച്ചാൽ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് എസ്.എച്ച്.ഒ അറിയിച്ചു. സ്വകാര്യ വാഹനങ്ങൾക്ക് നഗരത്തിന്റെ ഔട്ടർ റിങ് വരെ മാത്രമേ പ്രവേശനാനുമതിയുള്ളൂ. നഗരത്തിനുള്ളിൽ താമസിക്കുന്നവരുടെ വാഹനങ്ങൾക്ക് അനുമതിക്കായി വാഹന നമ്പറും തിരിച്ചറിയൽ രേഖയും കരുതണം. ഉച്ചക്ക് 3.30 മുതൽ സ്വകാര്യ […]
തൃശ്ശൂർ പൂരം കലക്കിയത് ആര്?
കേരളത്തിലെ മുന്നമാർ 2002ൽ ഗുജറാത്തിൽ അരങ്ങേറിയ മുസ്ലിം വംശഹത്യയുടെ യാഥാർഥ്യം ചിത്രീകരിച്ചതിലൂടെ സംഘ്പരിവാറിന്റെ ആക്രമണത്തിന് ഇരയായ സിനിമയാണ് പൃഥ്വിരാജിന്റെ ‘എമ്പുരാൻ’. ഗുജറാത്തിലെ വംശീയ ഉന്മൂലനം ‘വിജയകരമായി’ പൂർത്തിയാക്കിയ ഹിന്ദുത്വ ഗുണ്ടാത്തലവന്മാരായ ബൽരാജ് പട്ടേലിനെയും ഇളയ സഹോദരൻ മുന്നയെയും ദൈവത്തിന്റെ സ്വന്തം നാടായ കേരളം പിടിച്ചെടുക്കാൻ നിയോഗിക്കുന്നതും അതിനായി അവർ മെനയുന്ന കുതന്ത്രങ്ങളും ഗൂഢാലോചനയും അതിനെ തുടർന്ന് കേരള രാഷ്ട്രീയത്തിലുണ്ടാകുന്ന ഗതിമാറ്റങ്ങളും ആണ് ‘എമ്പുരാൻ’ ചർച്ച ചെയ്യുന്നത്. രാഷ്ട്രീയ നേട്ടത്തിന് കിണഞ്ഞു ശ്രമിച്ചിട്ടും ഫലം കാണാതെ വന്നതോടെ അയൽ […]