എ.കെ.എ. റഹിമാൻ കൊടുങ്ങല്ലൂർ: അസാധാരണത്വം ഉൾചേർന്ന സവിശേഷ ജീവിതത്തിന്റെ ഓർമകൾ സമൂഹത്തിന് സമർപ്പിച്ചാണ് എ.കെ.എ. റഹിമാന്റെ അന്ത്യയാത്ര. സൈക്കിളിൽ ലോകം ചുറ്റിയ ഈ സഞ്ചാരി ഊർജസ്വലമായ മനസ്സോടെ ലോകത്തെത്തും സമുഹത്തെയും വീക്ഷിച്ചിരുന്നു. മനസ്സിൽ പതിയുന്ന നാടിനും മനുഷ്യർക്കും ഗുണകരമായ ആശയങ്ങൾ തന്റേതായ ശൈലിയിൽ പുസ്തകങ്ങളാക്കി മാറ്റുക റഹിമാന്റെ ഇഷ്ടങ്ങളിലൊന്നായിരുന്നു. 2019ൽ കൊടുങ്ങല്ലൂരിൽ റഹിമാന് നൽകിയ പൗരസ്വീകരണം 200ാമത് പുസ്കത്തിന്റെ പ്രകാശന വേദി കൂടിയായിരുന്നു. സാർവലൗകിക ആശയങ്ങൾ സമന്വയിക്കുന്ന വ്യക്തിത്വമായ റഹിമാന്റെ ചെറിയ പുസ്തകങ്ങൾ വലിയ ആശയങ്ങളുടെ ലോകമാണെന്നാണ് […]
ഗഡികളേ… ഈ കുട കൊള്ളാട്ടാ…
ചെറുതുരുത്തി ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥികൾ നിർമിച്ച കുട ചെറുതുരുത്തി: ‘ഈ ഗഡികൾ ഉണ്ടാക്കിയ റോബോട്ട് കുട കൊള്ളാട്ടാ…’. തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗം കുടമാറ്റത്തിന് ഉയർത്തിയ, കുട്ടി ചെണ്ട കൊട്ടുന്ന സ്പെഷൽ റോബോട്ടിക് കുടയെക്കുറിച്ചാണ് ആളുകൾ കൗതുകത്തോടെ പറയുന്നത്. ആനപ്പുറത്ത് റോബോട്ടിക് കുട ഹിറ്റായ സന്തോഷത്തിലാണ് ചെറുതുരുത്തി വെട്ടിക്കാട്ടിരി ജ്യോതി എൻജിനിയറിങ് കോളജിലെ ഒരുപറ്റം വിദ്യാർഥികളും അധ്യാപകരും. മാസങ്ങളോളം ആലോചിച്ച് തയ്യാറാക്കിയ സ്പെഷൽ റോബോട്ടിക് കുടക്ക് പിന്നിൽ റോബോ ടസ്കേഴ്സ് സ്റ്റാർട്ടപ്പ് കൂട്ടായ്മയിലെ 25 അംഗങ്ങൾ […]
15 വർഷങ്ങൾക്ക് ശേഷം വീണ്ടും കണിമംഗലം ശാസ്താവിനായി അരങ്ങിൽ; സന്തോഷ നിമിഷത്തിൽ ചന്ദ്രൻ
പെരിങ്ങോട് ചന്ദ്രൻ ചെറുതുരുത്തി: 15 വർഷങ്ങൾക്ക് ശേഷം വീണ്ടും പഞ്ചവാദ്യത്തിലെ തിമില പ്രമാണിയായി തൃശൂർ കണിമംഗലം ശാസ്താവിലെ പൂരത്തിന് അരങ്ങിലെത്തിയതിന്റെ സന്തോഷത്തിലാണ് പെരിങ്ങോട് ചന്ദ്രൻ5 വർഷങ്ങൾക്ക് ശേഷം വീണ്ടും പഞ്ചവാദ്യത്തിലെ തിമില പ്രമാണിയായി തൃശൂർ കണിമംഗലം ശാസ്താവിലെ പൂരത്തിന് അരങ്ങിലെത്തിയതിന്റെ സന്തോഷത്തിലാണ് പെരിങ്ങോട് ചന്ദ്രൻ. ഇത്തവണത്തെ പ്രമാണിത്തത്തിന് വേറെയും സന്തോഷമുണ്ട് ചന്ദ്രന്. തിമിലയിൽ 50 വർഷം പൂർത്തിയാക്കിയ ദിവസം കൂടിയാണിത്. ഈ ദിവസം മറക്കാൻ പറ്റാത്ത ദിവസമാണെന്ന് അദ്ദേഹം പറയുന്നു. 15 വർഷങ്ങൾക്ക് മുമ്പ് ജാതിയുടെ പേരിൽ ഇതേ […]
സൈക്കിളിൽ ലോകം ചുറ്റിയ മലയാളി എ.കെ.എ. റഹ്മാൻ അന്തരിച്ചു
എ.കെ.എ. റഹ്മാൻ തന്റെ സന്തതസഹചാരിയായ സൈക്കിളിൽ കൊടുങ്ങല്ലൂർ: സൈക്കിളിൽ ലോകംചുറ്റി പ്രസിദ്ധനായ മലയാളി കൊടുങ്ങല്ലൂർ എറിയാട് സ്വദേശി എ.കെ.എ. റഹ്മാൻ എന്ന അയ്യാരിൽ എ.കെ. അബ്ദുറഹ്മാൻ (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊടുങ്ങല്ലൂർ കാരൂർ മഠത്തിന് സമീപമുള്ള വീട്ടിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് മൂന്നു മണിക്ക് വീട്ടിൽ നിന്ന് ചേരമാൻ ജുമാ മസ്ജിദിൽ എത്തിക്കുന്ന ഭൗതികശരീരം ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. അസാധാരണമായ പലതും ഉൾചേർന്ന സവിശേഷ ജീവിതത്തിലെ ഓർമകൾ സമൂഹത്തിന് […]
ആനകൾ വിരണ്ടോടി; നിരവധി പേർക്ക് പരിക്ക്
തൃശൂർ പൂരത്തിന്റെ രാത്രി എഴുന്നള്ളിപ്പിനിടെ ആന ഓടിയപ്പോൾ തൃശൂർ: ചൊവ്വാഴ്ച രാത്രി പൂരത്തിനിടെ നഗരത്തിൽ രണ്ട് ആനകൾ വിരണ്ടോടി. ഒരു ആനയെ ഉടൻ തളച്ചു. ആന ഓടുന്നതു കണ്ട് പരിഭ്രമിച്ച് തലങ്ങും വിലങ്ങും ഓടിയവരുടെ തിരക്കിൽപ്പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തിരുവമ്പാടിയുടെ രാത്രി പൂരം എഴുന്നള്ളിപ്പ് സി.എം.എസ് സ്കൂളിന് മുന്നിലെത്തിയപ്പോൾ ‘ഊട്ടോളി രാമൻ’ എന്ന ആനയാണ് ഓടിയത്. ഇതുകണ്ട് കൂട്ടാന ‘വട്ടപ്പൻകാവ് മണികണ്ഠ’നും ഓടി. മണികണ്ഠനെ അവിടെ വെച്ചുതന്നെ തളച്ചു. ഊട്ടോളി രാമൻ […]
കെ.എസ്.ആർ.ടി.സി ഡ്രൈവറെയും യാത്രക്കാരെയും ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
വിഷ്ണു, അമിത്ത്, കുട്ടി തൃപ്രയാർ: കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെയും യാത്രക്കാരെയും ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ചെന്ത്രാപ്പിന്നി സ്വദേശികളായ മന്നാംപറമ്പിൽ വീട്ടിൽ വിഷ്ണു (29), കൊട്ടുക്കൽ വീട്ടിൽ അമിത്ത് (20), വലപ്പാട് സ്വദേശി ചാഴുവീട്ടിൽ കുട്ടി (19) എന്നിവരെയാണ് വലപ്പാട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ നാലിന് രാത്രി ഒമ്പതിന് എറണാകുളത്തുനിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിനെ എടമുട്ടം ജങ്ഷന് വടക്ക് എതിർദിശയിൽനിന്നും സ്കൂട്ടറിൽ വന്ന […]