ഗുരുവായൂര്‍: നഗരസഭയിലെ വാര്‍ഡുകളില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ നാടോടി സംഘങ്ങളുടെ രക്തപരിശോധന നടത്തി. 21 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. വാര്‍ഡ് 27ലാണ് കൂടുതല്‍ രോഗബാധിതര്‍. ജില്ല മെഡിക്കല്‍ ഓഫിസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദേശമനുസരിച്ചാണ് നാടോടി സംഘങ്ങളെ പരിശോധിച്ചത്. 62 പേരുടെ രക്ത സാമ്പിള്‍ പരിശോധനക്കെടുത്തു. സംഘത്തിലെ ആറ് സ്ത്രീകള്‍ ഗര്‍ഭിണികളാണ്. ഒരു വയസ്സിനുതാഴെ എട്ട് കുട്ടികളും അഞ്ച് വയസ്സിനുതാഴെ 28 കുട്ടികളുമുണ്ട്. മിക്ക കുട്ടികളും രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരും വാക്സിനേഷന് കാര്‍ഡ് ഇല്ലാത്തവരാണെന്നും കണ്ടെത്തി.നെന്മിനി, വെട്ടത്ത് […]
നിറച്ചാർത്ത് ഏഴാംപതിപ്പിന്റെ ഭാഗമായി ചുമരുകളിൽ ഗ്രാഫിറ്റികൾ തീർത്ത് കലാകാരന്മാർ
വടക്കാഞ്ചേരി : നിറച്ചാർത്ത് ഏഴാംപതിപ്പിന്റെ ഭാഗമായി വടക്കാഞ്ചേരി, എങ്കക്കാട് പ്രദേശങ്ങളിലെ ചുമരുകളിൽ കലാകാരന്മാർ ഗ്രാഫിറ്റികൾ തീർക്കുന്നു. ബിനു ഭാസ്‌കറിന്റെ നേതൃത്വത്തിൽ പ്രകാശൻ മങ്ങാട്ട്, ദാസ് വടക്കാഞ്ചേരി, എം.എസ്. സുധീഷ്, വിനോദ് കൊച്ചുട്ടി, ഷാഹുൽ ഹമീദ്, സിജു, രമേശ് കിഴുവേലി തുടങ്ങിയ കലാകാരന്മാരാണ് ഗ്രാഫിറ്റികൾ വരയ്ക്കുന്നത്. അക്രിലിക് ചായങ്ങളിൽ തീർക്കുന്ന ചിത്രങ്ങൾ വർഷങ്ങളോളംനിലനിൽക്കും. വാഴാനി റോഡിലുള്ള ഡോക്ടേഴ്‌സ് മെഡിക്കൽ സെന്ററിന്റെ 600 ചതുരശ്രയടി വിസ്താരമുള്ള മതിലിൽ തീർത്ത ഗ്രാഫിറ്റിയാണ് ഏറ്റവും വലുപ്പമേറിയത്. ഒട്ടേറെ ആളുകൾ ഈ സൃഷ്ടി കാണാനും അതിനെക്കുറിച്ചറിയാനും […]
ഏകാദശി ഡിസംബര്‍ നാലിനു തന്നെ വേണമെന്ന് ജ്യോതിഷികള്‍
ഗുരുവായൂര്‍: ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ ഏകാദശി ആഘോഷിക്കാനുള്ള ദേവസ്വം തീരുമാനം ആചാരലംഘനമാണെന്ന് കളരിപണിക്കര്‍ ഗണക കണിശ സഭ ആരോപിച്ചു. ഡിസംബര്‍ മൂന്നിന് ഏകാദശി ആഘോഷിച്ചാല്‍ വ്രതാനുഷ്ഠാനങ്ങളില്‍ നിന്നുള്ള സദ്ഫലങ്ങള്‍ ഭക്തര്‍ക്ക് നഷ്ടപ്പെടുമെന്നും ജില്ല സെക്രട്ടറി സതീഷ് പണിക്കര്‍ പൂവത്തൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.ഡിസംബര്‍ മൂന്നിന് ദശമി ബന്ധമുള്ളതിനാല്‍ അന്ന് ഏകാദശി വ്രതം പാടില്ലെന്നാണ് ജ്യോതിഷികള്‍ പറയുന്നത്.
ഫിഫ വേൾഡ് കപ്പിലെ ക്യൂഗെറ്റ് വോളന്റീയർമാർ; ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരും
ഫിഫ വേൾഡ് കപ്പിലെ ക്യൂഗെറ്റ് വോളന്റീയർമാർ; (ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരും) ഇന്ത്യൻ എംബസിയുടെ കീഴിലുള്ള “ഇന്ത്യൻ ബിസിനസ്സ് പ്രൊഫഷണൽ കൗൺസിലിൽ”(IBPC ) രജിസ്റ്റർ ചെയ്തിട്ടുള്ള സാമൂഹ്യസാംസ്‌കാരിക പ്രൊഫഷണൽ സംഘടനയാണ് ക്യൂഗെറ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തൃശൂർ ഗവർമെന്റ് എഞ്ചി: കോളേജിന്റെ Government Engineering College Thrissur (കേരളം, ഇന്ത്യ ) ഖത്തർ ഘടകം. ഇന്ത്യയിലേയും മറ്റു വിദേശരാജ്യങ്ങളിലേയും സാമൂഹ്യ സാങ്കേതികരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അറുപതിലേറെ വർഷം പാരമ്പര്യമുള്ളതും കേരളത്തിൽ ഏറ്റവും പ്രസിദ്ധി ആർജ്ജിച്ചതിൽ ഒന്നുമായ തൃശൂർ […]
നീന്തൽ മത്സരത്തിൽ മണപ്പുറം അക്വാട്ടിക് താരങ്ങൾക്ക് വിജയം
തൃശ്ശൂർ : വൈഎംസിഎ തൊടുപുഴയും ഇടുക്കി ജില്ലാ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല ഫിൻ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ മണപ്പുറം മണപ്പുറം അക്വാറ്റിക് കോംപ്ലക്സിലെ താരങ്ങൾക്ക് തിളക്കമാർന്ന വിജയം. പതിനൊന്ന് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമുൾപ്പടെ ആകെ പതിനാറ് മെഡലുകളാണ് കരസ്ഥമാക്കിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ നിവേദ്യ വി എൻ വ്യക്തിഗത ചാമ്പ്യനായി. അനികേത് തട്ടിൽ, റമദാൻ ഹമീദ്, നീഹാർ ഇ എസ്,ശ്രീനിലേഷ് എ, നിവേദ്യ വി എൻ, പാർവതി നിതീഷ്, ധ്വനി സുബീഷ്, ധനിഷ്ട ജിജി, ദിയ […]
തൃശൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജും ഖത്തറിലെ ഫിഫ ലോക കപ്പും
മണലാരണ്യങ്ങളിലെ മൈതാനങ്ങളിൽ ഫുട്ബോൾ കാറ്റ് വീശാൻ ഇരിക്കുന്നതേയുള്ളൂ. ലോകം മുഴുവൻ വരാനിരിക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ആവേശക്കാഴ്ചകളിലേക്ക് കണ്ണും കാതും മനസ്സും തുറന്നു വയ്ക്കുമ്പോൾ ഒരുപാട് ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിച്ചുകൊണ്ട് ഖത്തറിൽ നിറഞ്ഞു നിൽക്കുകയാണ് തൃശൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളജിലെ ( Thrissur Government Engineering College ) 28 പൂർവ വിദ്യാർഥികൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുപതിനായിരത്തോളം വോളന്റിയർമാരാണ് ഖത്തറിലെ ലോക കപ്പ് ഫുട്ബോൾ മത്സരത്തിന്റെ സുഗമമായ നടത്തിപ്പിന് രാപ്പകൽ ഇല്ലാതെ ശരീരവും […]