ചെറുതോണി: പതിമൂന്നുകാരിയായ മകളോട് ലൈംഗികം കാട്ടിയ കേസിൽ പിതാവിന് 17 വർഷം കഠിന തടവും 1,50,000 രൂപ പിഴയും ശിക്ഷ. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ലൈജുമോൾ ഷെരീഫാണ് പൂമാല സ്വദേശിയായ 41കാരനെ ശിക്ഷിച്ചത്. 2022ലാണ് സംഭവമുണ്ടായത്. കുട്ടിയെയും അനുജത്തിയെയും വീട്ടിലാക്കി മാതാവ് അയൽക്കൂട്ടത്തിനുപോയ സമയം പിതാവ് കടന്നുപിടിച്ചെന്നാണ് കേസ്. അതിന് മുമ്പും പ്രതി പലതവണ ഇപ്രകാരം ചെയ്തിട്ടുള്ളതായും കുട്ടി മൊഴിയിൽ പറയുന്നു. ട്യൂഷൻ കഴിഞ്ഞു വീട്ടിൽ പോകാൻ മടികാണിച്ച കുട്ടിയെ ശ്രദ്ധിച്ച കൂട്ടുകാരി വിവരം […]
ഗുരുവായൂര്‍ ക്ഷേത്ര നടപ്പുരയിലെ കൈയേറ്റങ്ങള്‍ നീക്കി
ദേവസ്വത്തിന്റെ നടപ്പുരയിലേക്ക് കയറിനില്‍ക്കുന്ന ഭാഗങ്ങള്‍ പൊളിച്ചുനീക്കുന്നു ഗുരുവായൂര്‍: ക്ഷേത്ര നടപ്പുരയിലേക്ക് കയറിനില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ ഭാഗങ്ങള്‍ ദേവസ്വം പൊളിച്ചുനീക്കി. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ദേവസ്വം കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുത്തത്. അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്, തഹസില്‍ദാര്‍ ടി.കെ. ഷാജി, ദേവസ്വം എന്‍ജിനീയര്‍ അശോക് കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കൈയേറ്റങ്ങള്‍ നീക്കിയത്. ദേവസ്വത്തിന്റെ റോഡുകളുടെ അതിര്‍ത്തി നേരത്തെ സര്‍വേ നടത്തി അടയാളം സ്ഥാപിച്ചിരുന്നു. ദേവസ്വം നിര്‍ദേശിച്ചതനുസരിച്ച് മിക്കവാറും സ്ഥലങ്ങളില്‍ സ്ഥാപന ഉടമകള്‍ തന്നെയാണ് പൊളിച്ചുനീക്കല്‍ നടത്തിയത്. കോടതിക്ക് റിപ്പോര്‍ട്ട് കൈമാറുമെന്ന് അഡ്മിനിസ്ട്രേറ്റര്‍ […]
നൊമ്പരമായി ആ ചിത്രം; പാപ്പയുടെ അനുഗ്രഹം ഏറ്റുവാങ്ങിയ ചിത്രകാരന്
താൻ വരച്ച ചിത്രം ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മാനിക്കുന്ന ചിത്രവുമായി ജയന്. മാര്‍പാപ്പയുടെ ചിത്രം പിറകില്‍ ഇരിങ്ങാലക്കുട: ഒരുപാട് പ്രാര്‍ഥിച്ചു, ഇനി എനിക്കുവേണ്ടി സ്വര്‍ഗത്തില്‍ ഫ്രാന്‍സിസ് പാപ്പ പ്രാര്‍ഥിക്കും. താന്‍ വരച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രം മാര്‍പാപ്പക്കു സമ്മാനിക്കുന്ന ഫോട്ടോ കൈകളിലെടുത്തുകൊണ്ട് ഇരിങ്ങാലക്കുട പൊറത്തിശേരി അഭയഭവനിലെ അന്തേവാസി ജയന് ഏറെ വേദനയോടെ പറഞ്ഞ വാക്കുകളാണിത്. ഒരുനാള്‍ ഞാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രം വരച്ചു. പിന്നീട് ഈ ചിത്രം പരിശുദ്ദ പിതാവിന്റെ കരങ്ങളില്‍ എത്തി. […]
മയക്കുമരുന്ന് കച്ചവടം: പ്രത്യേക നിയമപ്രകാരം ജില്ലയിൽ ആദ്യ അറസ്റ്റ്
വിശാൽ വാടാനപ്പള്ളി: മയക്കുമരുന്ന് വിപണന കേസിലെ പ്രതിയെ ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരം ഒരു വർഷത്തേക്ക് തടങ്കലിലാക്കി. അണ്ണല്ലൂർ ഗുരുതിപ്പാല കോട്ടുകര വീട്ടിൽ വിശാലിനെയാണ് (35) തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം അറസ്റ്റ് ചെയ്തത്. പി.ഐ.ടി എൻ.ഡി.പി.എസ് (പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നാർകോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) ആക്ട് പ്രകാരം തൃശൂർ റൂറൽ പൊലീസ് ജില്ല പരിധിയിൽ ഈവർഷം ആദ്യത്തെ കരുതൽ തടങ്കലാണിത്. മയക്കുമരുന്നുകളും ലഹരിവസ്തുക്കളും […]
വേനൽമഴ; പച്ചയണിഞ്ഞ് അതിരപ്പിള്ളി വിനോദ സഞ്ചാര മേഖല
വേനൽമഴയെ തുടർന്ന് പച്ചയണിഞ്ഞ ഏഴാറ്റുമുഖത്തെ മലനിരകൾ. തുമ്പൂർമുഴിയിൽ നിന്നുള്ള കാഴ്ച അതിരപ്പള്ളി: തുടർച്ചയായ വേനൽമഴയിൽ അതിരപ്പിള്ളി വിനോദ സഞ്ചാര മേഖല പച്ചപ്പ് വീണ്ടെടുത്തു. കഴിഞ്ഞ ഡിസംബറിൽ ചുടുകാറ്റ് മലനിരകളെ ഉണക്കിയിരുന്നു. കടുത്ത വെയിലിൽ മരങ്ങളും കുറ്റിച്ചെടികളും കരിഞ്ഞുണങ്ങി. പുഴയിൽ വെള്ളവും വറ്റി. പുഴയുടെ ഉയർന്ന ഭാഗങ്ങൾ പാറക്കെട്ടുകൾ മാത്രമായി മാറിയ കാഴ്ച ദയനീയമായിരുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടം രണ്ട് നീർച്ചാലായി അവശേഷിച്ചു. വാഴച്ചാലിലും തുമ്പൂർമുഴിയിലും ചാലക്കുടിപ്പുഴ പാറക്കെട്ടുകൾ മാത്രമായി മാറിയിരുന്നു. അതോടെ വിനോദ സഞ്ചാരികൾ തിരിഞ്ഞുനോക്കാത്ത അവസ്ഥയായിരുന്നു. ഏപ്രിലിൽ […]
ഷെയർ ട്രേഡിങ്ങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് 1.34 കോടി രൂപ തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ
ഇരിങ്ങാലക്കുട: ഷെയർ ട്രേഡിങ്ങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് കിഴുത്താണി സ്വദേശിയിൽനിന്ന് 1,34,50,000 രൂപ തട്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മൂന്നുപീടിക സ്വദേശി കാക്കശ്ശേരി വീട്ടിൽ റനീസിനെയാണ് (26) ഇരിങ്ങാലക്കുട സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കണോമിക്സ് ടൈംസ് പത്രത്തിലെ ഷെയർ ട്രേഡിങ് പരസ്യം കണ്ട് ആകൃഷ്ടനായ പരാതിക്കാരനെ ഷെയർ ട്രേഡിങ്ങിനായി വാട്സ്ആപ് ഗ്രൂപ്പില്‍ ജോയിൻ ചെയ്യിപ്പിച്ച് ഷെയർ ട്രേഡിങ് നടത്തുന്നതിനുള്ള ലിങ്കും നിർദേശങ്ങളും ഗ്രൂപ് അഡ്മിൻമാർ പല ദിവസങ്ങളിലായി അയച്ചുകൊടുത്തു. തുടർന്ന് സെപ്റ്റംബർ 22 മുതൽ ഒക്ടോബർ […]