Headline
10 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം: സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് ഹൈകോടതിയുടെ നിർദേശം
മുനമ്പം റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജിയുമായി സി.എല്‍.സി
ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല സ്കൂൾ ക​ലോ​ത്സ​വം; ‘ത്രോ​യി​ങ് വേ​സ്റ്റ് ഈ​സ് എ ​ഡേ​ര്‍ട്ടി ബി​സി​ന​സ്’ എ​ന്ന് സം​ഘാ​ട​ക​ർ; ‘ഈ ​പ​ണി ഞ​ങ്ങ​ളും ചെ​യ്യി​ല്ല, മ​റ്റു​ള്ള​വ​രും ചെ​യ്യി​ല്ലെ’​ന്ന് കു​ട്ടി​ക​ൾ
പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് ശാ​പ​മോ​ക്ഷം
മുട്ടുകായൽ ബണ്ട് കെട്ടിയില്ല; ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു
വേതന കുടിശ്ശിക: ചൊവ്വാഴ്ച റേഷന്‍ കടകൾ അടച്ചിടും
രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95 ലക്ഷം അനുവദിച്ചു
അൽ മല്ലു ഫാമിലി
അൽ മല്ലു ഫാമിലി
ലോ​ക പൈ​തൃ​ക വാ​ര​ം; ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളു​മാ​യി മു​സി​രി​സ്

ചാലക്കുടി എഫ്.സി.ഐ ഡിപ്പോ ഭക്ഷ്യവിതരണ രംഗത്ത് മുൻനിരയിൽ

ചാലക്കുടി എഫ്.സി.ഐ ഡിപ്പോ ഭക്ഷ്യവിതരണ രംഗത്ത് മുൻനിരയിൽ

ചാലക്കുടി: പി.എം.ജി.കെ.വൈ വിഭാഗത്തിൽ 62,846 ടൺ ഭക്ഷ്യധാന്യം വിതരണം ചെയ്ത് ചാലക്കുടി എഫ്.സി.ഐ ഭക്ഷ്യവിതരണ രംഗത്ത് മുൻനിരയിൽ. ഇതിൽ 55,050 ടൺ അരിയും 7796 ടൺ ഗോതമ്പും ഉൾപ്പെടുന്നു. ഡബ്ല‍്യൂ.ബി.എൻ.പി, എം.ഡി പദ്ധതികളിലൂടെ ഫോർട്ടിഫൈഡ് ചെയ്ത അരി വിതരണം പുരോഗമിക്കുന്നതായി എഫ്.സി.ഐ വക്താക്കൾ അറിയിച്ചു.

2021ൽ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച എഫ്.സി.ഐ ഡിപ്പോ ആയി ചാലക്കുടി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചാലക്കുടി ഡിപ്പോയിൽ 1973ലും 1979ലും നിർമിച്ച രണ്ട് ഗോഡൗണുകളാണുഉള്ളത്. രണ്ടിനും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ ലൈസൻസും വെയർ ഹൗസ് ഡെവലപ്മെന്‍റ് ആൻഡ് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂലൈയിൽ കേന്ദ്ര ഭക്ഷ്യവിഭവ മന്ത്രി അശ്വനി കുമാർ ചൗബി ചാലക്കുടി ഡിപ്പോ നേരിട്ട് സന്ദർശിച്ചിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് പ്രദേശത്ത് വെള്ളം കയറിയപ്പോഴും ഗോഡൗണിനുള്ളിലേക്ക് കയറിയില്ല. ജില്ലയിൽ മുളങ്കുന്നത്തുകാവിലും ചാലക്കുടിയിലുമാണ് എഫ്.സി.ഐ ഗോഡൗണുകളുള്ളത്. കോവിഡ് കാലത്ത് ജില്ലയിലെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ 5432 വാഗൺ ഭക്ഷ്യവസ്തുക്കൾ എത്തിച്ച് സംഭരിച്ചിരുന്നു. നിലവിൽ ഇവിടെ 30,850 ടൺ അരിയും 7,696 ടൺ ഗോതമ്പും സ്റ്റോക്കുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Back To Top
error: Content is protected !!