Headline
10 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം: സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് ഹൈകോടതിയുടെ നിർദേശം
മുനമ്പം റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജിയുമായി സി.എല്‍.സി
ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല സ്കൂൾ ക​ലോ​ത്സ​വം; ‘ത്രോ​യി​ങ് വേ​സ്റ്റ് ഈ​സ് എ ​ഡേ​ര്‍ട്ടി ബി​സി​ന​സ്’ എ​ന്ന് സം​ഘാ​ട​ക​ർ; ‘ഈ ​പ​ണി ഞ​ങ്ങ​ളും ചെ​യ്യി​ല്ല, മ​റ്റു​ള്ള​വ​രും ചെ​യ്യി​ല്ലെ’​ന്ന് കു​ട്ടി​ക​ൾ
പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് ശാ​പ​മോ​ക്ഷം
മുട്ടുകായൽ ബണ്ട് കെട്ടിയില്ല; ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു
വേതന കുടിശ്ശിക: ചൊവ്വാഴ്ച റേഷന്‍ കടകൾ അടച്ചിടും
രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95 ലക്ഷം അനുവദിച്ചു
അൽ മല്ലു ഫാമിലി
അൽ മല്ലു ഫാമിലി
ലോ​ക പൈ​തൃ​ക വാ​ര​ം; ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളു​മാ​യി മു​സി​രി​സ്

പ്രസവിച്ചിട്ട് മൂന്നാഴ്ച, ഭാര്യയെ വെട്ടിക്കൊന്നു; ഒന്നര മാസത്തിനുശേഷം ഭര്‍ത്താവ് പിടിയിൽ

പ്രസവിച്ചിട്ട് മൂന്നാഴ്ച, ഭാര്യയെ വെട്ടിക്കൊന്നു; ഒന്നര മാസത്തിനുശേഷം ഭര്‍ത്താവ് പിടിയിൽ

തൃശൂര്‍ ∙ തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി മുങ്ങിയ ഭര്‍ത്താവ് ഒന്നര മാസത്തിനുശേഷം പിടിയില്‍. തളിക്കുളം സ്വദേശി ഹഷിതയെ കൊലപ്പെടുത്തിയ കേസിലാണു കാട്ടൂര്‍ സ്വദേശി മുഹമ്മദ് ആസിഫ് അറസ്റ്റിലായത്. ഒളിവില്‍പ്പോയ പ്രതിയെ ചങ്ങരംകുളത്തുനിന്നാണു പിടികൂടിയതെന്നു പൊലീസ് അറിയിച്ചു.

ഓഗസ്റ്റ് ഇരുപതിനായിരുന്നു കൊലപാതകം. ഹഷിത പ്രസവിച്ചു മൂന്നാഴ്ചയേ ആയിട്ടുണ്ടായിരുന്നുള്ളൂ. പ്രതിയെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. തളിക്കുളം നമ്പിക്കടവിലെ വീട്ടില്‍ പ്രസവാനന്തര വിശ്രമത്തിലായിരുന്നു ഹഷിത. കുഞ്ഞിനെ കാണാന്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു ആസിഫ്. ബാഗില്‍ കരുതിയിരുന്ന വാളെടുത്ത് ഹഷിതയെ വെട്ടുകയായിരുന്നു.

തടയാന്‍ ശ്രമിച്ച ഭാര്യാപിതാവ് നൂര്‍ദിനെയും വെട്ടി. കൊലയ്ക്കു ശേഷം ഇയാൾ ബാഗ് ഉപേക്ഷിച്ചു മുങ്ങി. ചികിത്സയിലിരിക്കെ പിറ്റേന്നാണു ഹഷിത മരിച്ചത്. ലഹരിമരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്ന ആളായിരുന്നു മുഹമ്മദ് ആസിഫെന്ന് പൊലീസ് പറഞ്ഞു

Leave a Reply

Back To Top
error: Content is protected !!