Headline
ചാ​ല​ക്കു​ടി​യി​ലും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും തെ​രു​വു​നാ​യ് ആ​ക്ര​മ​ണം; 14 പേർക്ക് തെരുവുനായുടെ കടിയേറ്റു
ചാ​ല​ക്കു​ടി​യി​ലും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും തെ​രു​വു​നാ​യ് ആ​ക്ര​മ​ണം; 14 പേർക്ക് തെരുവുനായുടെ കടിയേറ്റു
വേ​ന​ൽ​മ​ഴ സീ​സ​ണി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് കു​ളി​രാ​യി വാ​ഴ​ച്ചാ​ൽ
വേ​ന​ൽ​മ​ഴ സീ​സ​ണി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് കു​ളി​രാ​യി വാ​ഴ​ച്ചാ​ൽ
ആനത്താവളത്തിലെ ടാങ്ക് നിർമാണം; ഗു​രു​വാ​യൂ​ര്‍ നഗരസഭ പിന്മാറി
ആനത്താവളത്തിലെ ടാങ്ക് നിർമാണം; ഗു​രു​വാ​യൂ​ര്‍ നഗരസഭ പിന്മാറി
ചിറക്കൽ പാലം നിർമാണം; താൽക്കാലിക ബണ്ട് റോഡും അടച്ചു
ചിറക്കൽ പാലം നിർമാണം; താൽക്കാലിക ബണ്ട് റോഡും അടച്ചു
ദേശീയപാതയിൽ പാലം നിർമാണത്തിനിടെ സ്ലാബ് റോഡിൽ പതിച്ചു; ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​ക്ക്
ദേശീയപാതയിൽ പാലം നിർമാണത്തിനിടെ സ്ലാബ് റോഡിൽ പതിച്ചു; ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​ക്ക്
15 വർഷത്തിനിടെ ല​വ​റ​ന്തി​യോ​സ്​ നി​ര്‍ധ​ന കു​ടും​ബ​ങ്ങ​ള്‍ക്ക് സ​മ്മാ​നി​ച്ച​ത്​ 29 കി​ണ​റു​ക​ള്‍
15 വർഷത്തിനിടെ ല​വ​റ​ന്തി​യോ​സ്​ നി​ര്‍ധ​ന കു​ടും​ബ​ങ്ങ​ള്‍ക്ക് സ​മ്മാ​നി​ച്ച​ത്​ 29 കി​ണ​റു​ക​ള്‍
പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​തെ ചാ​ല​ക്കു​ടി ആ​യു​ഷ് ആശുപത്രി
പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​തെ ചാ​ല​ക്കു​ടി ആ​യു​ഷ് ആശുപത്രി
കാ​ല്‍നൂ​റ്റാ​ണ്ട​്; കാ​ല്‍പ​ന്തു​ക​ളി​യു​ടെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​വെ​ച്ച് ചൊ​ക്ക​ന
കാ​ല്‍നൂ​റ്റാ​ണ്ട​്; കാ​ല്‍പ​ന്തു​ക​ളി​യു​ടെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​വെ​ച്ച് ചൊ​ക്ക​ന
ജ​വാ​ൻ​മാ​ർ​ക്ക് ഇ​വി​ടെ ഭ​ക്ഷ​ണം സൗ​ജ​ന്യം
ജ​വാ​ൻ​മാ​ർ​ക്ക് ഇ​വി​ടെ ഭ​ക്ഷ​ണം സൗ​ജ​ന്യം

ഡാവിഞ്ചി കോർണറിൽ ഇത്തവണയുമുണ്ട്​ വിസ്മയക്കാഴ്ച

ഡാവിഞ്ചി കോർണറിൽ ഇത്തവണയുമുണ്ട്​ വിസ്മയക്കാഴ്ച
ഡാവിഞ്ചി കോർണറിൽ ഇത്തവണയുമുണ്ട്​ വിസ്മയക്കാഴ്ച

ഡാ​വി​ഞ്ചി സു​രേ​ഷ് നിർമിച്ച ച​ലി​ക്കു​ന്ന വി​ന്റേ​ജ്

കാ​റിന്റെയും നാ​യ്ക്ക​ളുടെയും ശിൽപം

കൊ​ടു​ങ്ങ​ല്ലൂ​ര്‍: ശ്രീ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്രം താ​ല​പ്പൊ​ലി മ​ഹോ​ത്സ​വ​ത്തി​ന് വ​രു​ന്ന​വ​രി​ല്‍ പ​ല​രും ആ​കാം​ക്ഷ​യോ​ടെ തേ​ടി​യെ​ത്തു​ന്ന സ്ഥ​ല​മാ​ണ് ഡാ​വി​ഞ്ചി കോ​ര്‍ണ​ര്‍. ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ തെ​ക്കേ ന​ട​യി​ലു​ള്ള സ്റ്റേ​ജി​നോ​ട് ചേ​ര്‍ന്നാ​ണ് 25 വ​ർ​ഷ​മാ​യി ഡാ​വി​ഞ്ചി സു​രേ​ഷി​ന്റെ അ​ത്ഭു​ത കാ​ഴ്ച​ക​ൾ കാ​ണാ​നാ​കു​ന്ന​ത്.

ഇ​ത്ത​വ​ണ​യും താ​ല​പ്പൊ​ലി ഉ​ത്സ​വാ​ഘോ​ഷ ക​മ്മി​റ്റി​യും ദേ​വ​സ്വം ബോ​ര്‍ഡും അ​നു​വ​ദി​ച്ച സ്ഥ​ല​ത്താ​ണ് കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി കൂ​ടി​യാ​യ ക​ലാ​കാ​ര​ന്‍ ഡാ​വി​ഞ്ചി സു​രേ​ഷി​ന്‍റെ സൃ​ഷ്ടി പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന​ത്.

ഓ​രോ വ​ര്‍ഷ​വും വ്യ​ത്യ​സ്ത ആ​ശ​യ​ങ്ങ​ളു​മാ​യി കാ​ഴ്ച​ക്കാ​ര്‍ക്ക് ആ​ന​ന്ദം പ​ക​രു​ക​യാ​ണ് സു​രേ​ഷ്. 2001ലെ ​താ​ല​പ്പൊ​ലി​യി​ൽ ജ​യ​ന്‍ ഹെ​ലി​കോ​പ്ട​റി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന ശി​ല്‍പം പ്ര​ദ​ര്‍ശി​പ്പി​ച്ചാ​യി​രു​ന്നു തു​ട​ക്കം. തു​ട​ര്‍ന്ന് ആ​ന​യും ഡി​നോ​സ​റും കി​ങ് കോ​ങ്ങും ഗോ​ഡ്സി​ല്ല​യും തു​ട​ങ്ങി ഭീ​മാ​കാ​ര​മാ​യ ശി​ൽ​പ​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യു​ണ്ടാ​യി. ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ വ​ലി​യ ജീ​വി​ക​ള്‍ക്കൊ​പ്പം സി​നി​മാ​താ​ര​ങ്ങ​ളു​ടെ ച​ലി​ക്കു​ന്ന ശി​ൽ​പ​ങ്ങ​ളും വെ​ച്ചി​രു​ന്നു കോ​വി​ഡ് കാ​ല​ത്ത് മാ​ത്ര​മാ​ണ് പ്ര​ദ​ര്‍ശ​നം ഇ​ല്ലാ​തി​രു​ന്ന​ത്. കേ​ര​ള​ത്തി​ലെ മ​റ്റു പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​ത് പ്ര​ദ​ര്‍ശി​പ്പി​ക്കാ​റു​ണ്ട്. പ​ത്ത​ടി മു​ത​ല്‍ 35 അ​ടി ഉ​യ​ര​ത്തി​ല്‍ വ​രെ ശി​ൽ​പ​ങ്ങ​ള്‍ നി​ർ​മി​ച്ചി​ട്ടു​ണ്ട്. മോ​ട്ടോ​റി​ന്റെ സ​ഹാ​യ​ത്താ​ലാ​ണ്​ വ​ലി​യ ശി​ൽ​പ​ങ്ങ​ളു​ടെ ശ​രീ​ര ഭാ​ഗ​ങ്ങ​ള്‍ ച​ലി​പ്പി​ക്കു​ന്ന​ത്.

25ാം ശി​ൽ​പ​മാ​യി വെ​ച്ചി​രി​ക്കു​ന്ന​ത് 25 അ​ടി നീ​ള​മു​ള്ള വി​ന്റേ​ജ് കാ​റും അ​തി​ല്‍ അ​ഞ്ച്​ വി​വി​ധ​യി​നം നാ​യ​ക​ളു​മാ​ണ്. പ്ര​തി​മ നി​ർ​മി​ക്കാ​നാ​യി സു​രേ​ഷി​ന്‍റെ സ​ഹാ​യി​ക​ളാ​യി പ​ല​രും വ​ന്നു​പോ​യി. നി​ല​വി​ല്‍ പ​ത്തോ​ളം പേ​ര്‍ക്ക് ഇ​തൊ​രു ജീ​വി​ത​മാ​ര്‍ഗ​മാ​ണ്‌. പി.​എ​സ്. സ​ന്ദീ​പ്‌, ബി​ജു, സി.​എ​സ്. സ​ന്ദീ​പ്‌, ഗോ​കു​ല്‍, സി​വി​ന്‍, അ​ഭി​ജി​ത്ത്, കാ​ര്‍ത്തി​ക്, ഗൗ​രി​ന​ന്ദ​ന്‍ തു​ട​ങ്ങി​യ​വ​രാ​ണ് ഇ​പ്പോ​ൾ സ​ഹാ​യി​ക​ളാ​യി കൂ​ടെ​യു​ള്ള​ത്.

Leave a Reply

Back To Top
error: Content is protected !!