ഇരിങ്ങാലക്കുട: കരുവന്നൂരിൽ സ്വകാര്യ ബസുകൾ അമിത വേഗതയും ഡിവൈഡറുകള്‍ സ്ഥാപിച്ചിട്ടും ഓവർടേക്കിങും തുടരുന്നതിൽ ജനകീയ പ്രതിരോധ സമിതി പ്രതിഷേധിച്ചു. ആഴ്ചകള്‍ക്ക് മുമ്പാണ് ചെറിയ പാലത്തില്‍ അമിത വേഗതയില്‍ ഓട്ടോറിക്ഷകളെ മറികടന്നെത്തിയ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഓടിച്ചിരുന്ന തേലപ്പിള്ളി സ്വദേശി മരിച്ചത്.
സ്വകാര്യ ബസുകളുടെ അമിത വേഗതക്കെതിരെ ജനകീയ പ്രതിരോധ സമിതി രൂപവത്കരിച്ച് നാട്ടുകാര്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്നാണ് പൊലീസ് ഏറെ വീതിയുള്ള പാലത്തില്‍ ഡിവൈഡറുകള്‍ സ്ഥാപിച്ച് ഓവര്‍ ടേക്കിങ് ഒഴിവാക്കിയത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയിലും ഇത്തരത്തില്‍ സ്വകാര്യ ബസ് ഡിവൈഡറിന് മറുവശത്ത് കൂടെ ഓവര്‍ടേക്കിങ് നടത്തിയിരുന്നു. ഇത് സമീപത്തെ സി.സി.ടി.വിയിലും പതിഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാവിലെ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചെറിയപാലം പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചു.
ബസുകൾ തടഞ്ഞുനിര്‍ത്തി വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി മുന്നറിയിപ്പ് നല്‍കിയാണ് വിട്ടയച്ചത്. പ്രതിഷേധ സമരം നടക്കുന്നതറിഞ്ഞ് നിയമം തെറ്റിച്ച് സർവിസ് നടത്തിയ ഒരു സ്വകാര്യബസ് രാവിലെ സർവിസ് നടത്തിയില്ല.
അമിത വേഗത തുടരുകയാണെങ്കില്‍ നിയമം കൈയിലെടുക്കുന്ന സമരപരിപാടികളുമായി മുന്നോട്ട് നിങ്ങുമെന്ന് ജനകീയ പ്രതിരോധ സമിതി നേതാക്കള്‍ അറിയിച്ചു. നിയമലംഘനം നടത്തിയ ബസിനെതിരെ കര്‍ശന നടപടി സ്വീകരിക്കാം എന്ന് സ്ഥലത്തെത്തിയ ചേര്‍പ്പ് പൊലീസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.