തൃശൂർ: ചേലക്കര ഉപതെരഞ്ഞെടുപ്പ് സമാധാനപരമായി പൂർത്തിയായി. ബുധനാഴ്ച രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് പല ബൂത്തുകളിലും രാത്രി എട്ട് മണിക്കുശേഷമാണ് അവസാനിച്ചത്. ആകെ 213103 വോട്ടര്‍മാരില്‍ 155077 പേര് വോട്ട് രേഖപ്പെടുത്തി. 101903 പുരുഷ വോട്ടര്‍മാരില്‍ 72319 പേരും (70.96 ശതമാനം) 111197 സ്ത്രീ വോട്ടര്‍മാരില്‍ 82757 പേരും (74.42 ശതമാനം) വോട്ട് ചെയ്തു. ഒരു ട്രാന്‍സ്ജെന്‍ഡറും സമ്മതിദാനാവകാശം വിനിയോഗിച്ചു. നീണ്ട നിര പല ബൂത്തുകളിലും കാണാമായിരുന്നു. എന്നിരുന്നാലും 2021ലെ തെരഞ്ഞെടുപ്പിനേക്കാൾ പോളിങ് ശതമാനത്തിൽ കാര്യമായ കുറവുണ്ട്. 77.40 ശതമാനമായിരുന്നു 2021ലെ വോട്ട് ശതമാനം. 4.63 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
ബുധനാഴ്ച രാവിലെ മുതൽ ബൂത്തുകളിൽ വൻ നിരയായിരുന്നു വോട്ടുചെയ്യാൻ. പുരുഷൻമാരായിരുന്നു രാവിലെ അധികവും വോട്ടുരേഖപ്പെടുത്താൻ എത്തിയത്. ഉച്ചയോടെ സ്ഥിതി മാറി. സ്ത്രീ വോട്ടർമാർ അധികമായി വന്നുതുടങ്ങി. ആറ്റൂർ ഗവ. യു.പി സ്കൂൾ, ചേലക്കര ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, പഴയന്നൂർ പൊറ്റ സ്കൂൾ, ചേലക്കോട് എ.എസ്.എൽ.പി സ്കൂൾ, പൈങ്കുളം വായനശാല ബൂത്ത് എന്നിവിടങ്ങളിൽ വോട്ട് ചെയ്യാൻ വലിയ നിര പ്രത്യക്ഷപ്പെട്ടു. മണ്ഡലത്തിലെ 177 ബൂത്തുകളിലും കാര്യമായി തിരക്ക് രാവിലെ മുതൽ കാണാൻ കഴിഞ്ഞു.
രാവിലെ 6.55ന് മോക് പോൾ പൂർത്തിയാക്കി കൃത്യം ഏഴിന് തന്നെ എല്ലാ ബൂത്തുകളിലും പോളിങ് ആരംഭിച്ചു. 8.05നകം 5.19 ശതമാനത്തിലധികം ആളുകൾ വോട്ട് ചെയ്തു. രാവിലെ ഒമ്പത് മണിക്കുള്ളിൽ 13 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി. ഉച്ചക്ക് ഒരു മണിയോടെ 41.87 വോട്ടിങ് രേഖപ്പെടുത്തി. ഉച്ചക്ക് കൃത്യം രണ്ടിന് 50.86 ശതമാനം ആളുകൾ വോട്ട് ചെയ്തു. മണ്ഡലത്തിൽ ആകെയുള്ള 213103 വോട്ടർമാരിൽ 108388 പേർ രണ്ട് മണിക്കുള്ളിൽ വോട്ട് ചെയ്തു. വോട്ടിങ് സമയം അവസാനിക്കുന്ന വൈകീട്ട് ആറിനകം 72.42 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി. ആറ് മണിക്കുശേഷവും മിക്ക ബൂത്തുകളിലും നീണ്ട നിരകൾ കാണാമായിരുന്നു. ശേഷം ബൂത്തിലേക്കുള്ള വഴികൾ അടച്ച് ആറ് മണിക്ക് വരിയിൽ ഉണ്ടായിരുന്നവർക്ക് ടോക്കൺ നൽകിയാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്. ബൂത്ത് നമ്പർ ഏഴ് തളി കുടുംബക്ഷേമ കാര്യാലയത്തിൽ രാത്രി ഏഴ് മണിക്കും നിയന്ത്രിക്കാനാവാത്ത വിധം നീണ്ട വരി പ്രത്യക്ഷപ്പെട്ടു.
സ്ഥാനാർഥികൾ രാവിലെ തന്നെ വോട്ട് ചെയ്യാൻ ബൂത്തുകളിൽ എത്തിയിരുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപ് ദേശമംഗലം പഞ്ചായത്തിലെ കൊണ്ടയൂര്‍ വിദ്യാസാഗര്‍ ഗുരുകുലം സ്കൂളില്‍ 25ാം നമ്പര്‍ ബൂത്തിൽ രാവിലെ ഏഴിന് വോട്ട് ചെയ്യാൻ എത്തി. ആദ്യം തന്നെ വോട്ട് ചെയ്ത് മടങ്ങാം എന്ന പ്രതീക്ഷയിലാണ്