
ചാവക്കാട്: ഭർത്താവുമൊത്ത് ജീവിച്ചാൽ മരണംവരെ സംഭവിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തുകയും പരിഹാരമായി ആഭിചാരക്രിയ ചെയ്യാമെന്ന് വിശ്വസിപ്പിക്കുകയും ചെയ്ത് 15 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത രണ്ടുപേർ അറസ്റ്റിൽ.തിരുവത്ര രായമ്മരക്കാർ വീട്ടിൽ ജംഷീർ (34), പുന്ന മുണ്ടോക്കിൽ ഫാറൂഖ് (34) എന്നിവരെയാണ് ചാവക്കാട് എസ്.ഐ പ്രീത ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പല തവണയായി വാങ്ങിയ സ്വർണം തിരികെ ചോദിച്ച യുവതിക്ക് മുക്കുപണ്ടങ്ങൾ തിരികെ നൽകി ഇരുവരും വഞ്ചിക്കുകയായിരുന്നു. സ്വർണാഭരണങ്ങൾ വിറ്റുകിട്ടിയ പണമുപയോഗിച്ച് തമിഴ്നാട്ടിലെ ദർഗകളിൽ ചുറ്റിക്കറങ്ങുകയും ആഡംബര ജീവിതം നയിക്കുകയുമായിരുന്നു പ്രതികൾ. സി.പി.ഒമാരായ രജനീഷ്, അനസ്, വിനീത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

