ആ​വേ​ശ​മാ​യി മു​സി​രി​സ് സൈ​ക്ല​ത്ത​ൺ ഫ്രീ​ഡം ഹെ​റി​റ്റേ​ജ് റൈ​ഡ്

ആ​വേ​ശ​മാ​യി മു​സി​രി​സ് സൈ​ക്ല​ത്ത​ൺ ഫ്രീ​ഡം ഹെ​റി​റ്റേ​ജ് റൈ​ഡ്
ആ​വേ​ശ​മാ​യി മു​സി​രി​സ് സൈ​ക്ല​ത്ത​ൺ ഫ്രീ​ഡം ഹെ​റി​റ്റേ​ജ് റൈ​ഡ്

കൊ​ടു​ങ്ങ​ല്ലൂ​ർ: സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി ഇ​സാ​ഫ് ഫൗ​ണ്ടേ​ഷ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ‘സൈ​ക്ല​ത്ത​ൺ ഫ്രീ​ഡം ഹെ​റി​റ്റേ​ജ് റൈ​ഡ്’ സൈ​ക്കി​ൾ റാ​ലി ആ​വേ​ശ​മാ​യി. മു​സി​രി​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ അ​ഡ്വ. വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

മു​സി​രി​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​മ​നോ​ജ്‌​കു​മാ​ർ, ഇ​സാ​ഫ് ഡ​യ​റ​ക്ട​ർ മേ​രി​ന പോ​ൾ, ജോ​ൺ പി. ​ഇ​ഞ്ച​ക​ലോ​ടി, മ​ഹേ​ഷ്‌, ഇ​സാ​ഫ് പ്രോ​ഗ്രാം മാ​നേ​ജ​ർ എം.​പി. ജോ​ർ​ജ്, മു​സി​രി​സ് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഇ​ബ്രാ​ഹിം സ​ബി​ന്‍, അ​ഡ്മി​ൻ ‍മാ​നേ​ജ​ർ ബാ​ബു​രാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Leave a Reply

error: Content is protected !!