പോക്സോ കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും ശിക്ഷ

പോക്സോ കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും ശിക്ഷ
പോക്സോ കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും ശിക്ഷ

കൊടുങ്ങല്ലൂർ: പോക്സോ കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2013ൽ എടവിലങ്ങിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് ശിക്ഷ. എടവിലങ്ങ് കുന്നത്ത് സുമേഷിനാണ് (41) ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സെഷൻസ് സ്പെഷൽ പോക്സോ കോടതി ജഡ്ജി കെ.പി. പ്രദീപ് ശിക്ഷ വിധിച്ചത്.

പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.എൻ. സിനിമോൾ ഹാജറായി. പ്രോസിക്യൂഷൻ സഹായികളായി പൊലീസ് ഉദ്യോഗസ്ഥരായ രജനി, ഉണ്ണികൃഷ്ണൻ എന്നിവരും ഹാജറായിരുന്നു. കൊടുങ്ങല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന പി.കെ. പത്മരാജൻ, എ.എസ്.ഐമാരായ ബിജു ജോസ്, സുനിൽ കുമാർ എന്നിവരാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Leave a Reply

error: Content is protected !!