Headline
10 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം: സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് ഹൈകോടതിയുടെ നിർദേശം
മുനമ്പം റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജിയുമായി സി.എല്‍.സി
ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല സ്കൂൾ ക​ലോ​ത്സ​വം; ‘ത്രോ​യി​ങ് വേ​സ്റ്റ് ഈ​സ് എ ​ഡേ​ര്‍ട്ടി ബി​സി​ന​സ്’ എ​ന്ന് സം​ഘാ​ട​ക​ർ; ‘ഈ ​പ​ണി ഞ​ങ്ങ​ളും ചെ​യ്യി​ല്ല, മ​റ്റു​ള്ള​വ​രും ചെ​യ്യി​ല്ലെ’​ന്ന് കു​ട്ടി​ക​ൾ
പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് ശാ​പ​മോ​ക്ഷം
മുട്ടുകായൽ ബണ്ട് കെട്ടിയില്ല; ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു
വേതന കുടിശ്ശിക: ചൊവ്വാഴ്ച റേഷന്‍ കടകൾ അടച്ചിടും
രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95 ലക്ഷം അനുവദിച്ചു
അൽ മല്ലു ഫാമിലി
അൽ മല്ലു ഫാമിലി
ലോ​ക പൈ​തൃ​ക വാ​ര​ം; ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളു​മാ​യി മു​സി​രി​സ്

ഗു​രു​വാ​യൂ​ർ മേ​ൽപാ​ല​ത്തി​ന് ‘ഹാ​പ്പി ബ​ര്‍ത്‌​ഡേ’

ഗു​രു​വാ​യൂ​ര്‍: ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ന്റെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ഗു​രു​വാ​യൂ​ര്‍ മേ​ൽപാ​ലം യാ​ഥാ​ര്‍ഥ്യ​മാ​യി​ട്ട് ന​വം​ബ​ര്‍ 14ന് ​ഒ​രു വ​ര്‍ഷം. അ​ര കി​ലോ​മീ​റ്റ​റോ​ളം നീ​ളം വ​രു​ന്ന മേ​ല്‍പ്പാ​ലം 22 മാ​സം കൊ​ണ്ടാ​ണ് പ​ണി​തീ​ര്‍ത്ത​ത്. ഗു​രു​വാ​യൂ​രി​നൊ​പ്പം 10 മേ​ൽപാല​ങ്ങ​ള്‍ക്കാ​ണ് കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ അ​നു​മ​തി ന​ല്‍കി​യി​രു​ന്ന​ത്. ഈ ​പ​ട്ടി​ക​യി​ല്‍ എ​ട്ടാ​മ​താ​യാ​ണ് ഗു​രു​വാ​യൂ​രി​ലെ പാ​ലം പ​ണി തു​ട​ങ്ങി​യ​തെ​ങ്കി​ലും ഏ​റ്റ​വു​മാ​ദ്യം പ​ണി പൂ​ര്‍ത്തി​യാ​യ​ത് ഗു​രു​വാ​യൂ​രി​ലേ​താ​യി​രു​ന്നു. ഇ​തോ​ടൊ​പ്പം പ​ണി തു​ട​ങ്ങി​യ പ​ല പാ​ല​ങ്ങ​ളും ഇ​പ്പോ​ഴും പൂ​ര്‍ത്തി​യാ​യി​ട്ടി​ല്ല. ഒ​ന്നാം പി​ണ​റാ​യി സ​ര്‍ക്കാ​റി​ന്റെ കാ​ല​ത്ത് കെ.​വി. അ​ബ്ദു​ള്‍ ഖാ​ദ​ര്‍ എം.​എ​ല്‍.​എ ആ​യി​രി​ക്കെ​യാ​ണ് പ​ദ്ധ​തി​ക്ക് തു​ക അ​നു​വ​ദി​ച്ച​ത്. പി​ന്നീ​ട് എ​ന്‍.​കെ. അ​ക്ബ​ര്‍ എം.​എ​ല്‍.​എ ആ​യി​രി​ക്കു​മ്പോ​ഴാ​ണ് പ​ണി തു​ട​ങ്ങി പൂ​ര്‍ത്തി​യാ​ക്കി​യ​ത്. ദൈ​നം​ദി​ന​മെ​ന്നോ​ണം എം.​എ​ല്‍.​എ​യും ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ എം. ​കൃ​ഷ്ണ​ദാ​സും പാ​ലം പ​ണി ന​ട​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തു​മാ​യി​രു​ന്നു. ഉ​യ​ര്‍ന്നു​വ​ന്ന സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ളെ​ല്ലാം മ​റി​ക​ട​ന്ന് പാ​ലം അ​തി​വേ​ഗം പൂ​ര്‍ത്തി​യാ​യി. 22 കോ​ടി​യോ​ള​മാ​ണ് പാ​ല​ത്തി​ന് ചെ​ല​വാ​യ​ത്.

പാ​ലം ക​ട​ന്ന​പ്പോ​ള്‍

പാ​ലം പ​ണി വേ​ഗ​ത്തി​ല്‍ പൂ​ര്‍ത്തി​യാ​യെ​ങ്കി​ലും അ​നു​ബ​ന്ധ ജോ​ലി​ക​ള്‍ ഇ​ഴ​യു​ക​യാ​ണ്. പാ​ല​ത്തി​ന​ടി​യി​ല്‍ ടൈ​ല്‍ വി​രി​ച്ചു​ള്ള സൗ​ന്ദ​ര്യ​വ​ത്ക​ര​ണം പ​ദ്ധ​തി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പാ​ല​ത്തി​ന്റെ കി​ഴ​ക്ക് ഭാ​ഗ​ത്ത് മാ​ത്ര​മാ​ണ് ടൈ​ല്‍ വി​രി​ച്ചി​ട്ടു​ള്ള​ത്. പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് നി​ര്‍മാ​ണാ​വ​ശി​ഷ്ട​ങ്ങ​ള്‍ കൂ​ടി​ക്കി​ട​ക്കു​ക​യാ​ണ്. ഓ​പ​ണ്‍ ജിം ​ആ​രം​ഭി​ക്കാ​ന്‍ എം.​എ​ല്‍.​എ ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും പ​ദ്ധ​തി ഇ​പ്പോ​ഴും സാ​ങ്കേ​തി​ക​ത്വ​ങ്ങ​ളി​ലു​ട​ക്കി കി​ട​ക്കു​ക​യാ​ണ്. ഫു​ഡ് കോ​ര്‍ട്ടും പാ​ര്‍ക്കി​ങ്ങു​മെ​ല്ലാം ആ​രം​ഭി​ക്കു​മെ​ന്ന ന​ഗ​ര​സ​ഭ​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ന്റെ​യും ഗ​തി ഇ​തു​ത​ന്നെ. പാ​ല​ത്തി​ന് മു​ക​ളി​ലെ ഡ്രൈ​നേ​ജ് സം​വി​ധാ​ന​വും പൂ​ര്‍ത്തി​യാ​യി​ട്ടി​ല്ല. പ​ല​യി​ട​ത്തും പാ​ല​ത്തി​ന് മു​ക​ളി​ല്‍ വെ​റു​തെ തു​ള​യി​ട്ടി​രി​ക്കു​ക​യാ​ണ്. കൃ​ത്യ​മാ​യി പൈ​പ്പും ഇ​രു​മ്പ് ഗ്രി​ല്ലു​മൊ​ന്നും സ്ഥാ​പി​ച്ചി​ട്ടി​ല്ല. സ​ര്‍വി​സ് റോ​ഡി​ലെ കാ​ന​ക​ളും പൂ​ര്‍ത്തി​യാ​കാ​നു​ണ്ട്. റോ​ഡ്‌​സ് ആ​ന്‍ഡ് ബ്രി​ഡ്ജ​സ് ഡെ​വ​ല​പ്പ്‌​മെ​ന്റ് കോ​ര്‍പ്പ​റേ​ഷ​ന്‍ കേ​ര​ള​ക്കാ​ണ് (ആ​ര്‍.​ബി.​ഡി.​സി.​കെ) 2028 ന​വം​ബ​ര്‍ 14 വ​രെ പാ​ല​ത്തി​ന്റെ​യും സ​ര്‍വീ​സ് റോ​ഡു​ക​ളു​ടെ​യും സം​ര​ക്ഷ​ണ ചു​മ​ത​ല. അ​തി​ന് ശേ​ഷം പി.​ഡ​ബ്ല്യു.​ഡി​ക്ക് കൈ​മാ​റ​ണം. പാ​ല​ത്തി​ന്റെ അ​ടി​ഭാ​ഗ​ത്തി​ന്റെ സം​ര​ക്ഷ​ണം ന​ഗ​ര​സ​ഭ​ക്ക് കൈ​മാ​റി​യാ​ലാ​ണ് ഓ​പ​ണ്‍ ജി​മ്മും ഫു​ഡ് കോ​ര്‍ട്ടു​മെ​ല്ലാം തു​ട​ങ്ങാ​നാ​വു​ക. ഇ​ക്കാ​ര്യ​ത്തി​ലെ ചു​വ​പ്പ് നാ​ട​ക​ളാ​ണ് പ്ര​ശ്‌​ന​ത്തി​ലെ വി​ല്ല​ന്‍. പാ​ല​ത്തി​ന​ടി​യി​ല്‍ സു​ര​ക്ഷ​വേ​ലി സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നം എ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു വ​ര്‍ഷ​മാ​യി​ട്ടും വേ​ലി ഉ​യ​ര്‍ന്നി​ട്ടി​ല്ല.

പാ​ല​ത്തി​ന​് അടി​യി​ല്‍പ്പെ​ട്ട​വ​ര്‍

മേ​ൽപാ​ല പ​രി​സ​ര​ത്തെ ഏ​ഴ് കെ​ട്ടി​ട​ങ്ങ​ളി​ലാ​യി നൂ​റി​ന​ട​ത്ത് സ്ഥാ​പ​ന​ങ്ങ​ളും ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ല്‍ 30ഓ​ളം എ​ണ്ണം ഇ​തി​ന​കം പൂ​ട്ടി​ക്ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​ന​കം ത​ന്നെ ആ​റ് സ്ഥാ​പ​ന​ങ്ങ​ള്‍ പൂ​ട്ടി​യി​ട്ടു​ണ്ട്. സ്ഥാ​പ​നം പൂ​ട്ടി​യാ​ല്‍ മ​റ്റെ​ന്ത് ചെ​യ്യും എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം കി​ട്ടാ​ത്ത​വ​രാ​ണ് ഇ​പ്പോ​ഴും തു​റ​ന്നി​രി​ക്കു​ന്ന പ​ല​രും. ഏ​റെ തി​ര​ക്കു​ള്ള റോ​ഡി​ന് അ​ഭി​മു​ഖ​മാ​യി സ്ഥാ​പ​നം തു​ട​ങ്ങി ന​ല്ല ക​ച്ച​വ​ടം ന​ട​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്ന​വ​രാ​ണ് പാ​ലം വ​ന്ന​തോ​ടെ മോ​ശം സ്ഥി​തി​യി​ലേ​ക്ക് മാ​റി​യ​ത്. ഓ​പ്പ​ണ്‍ ജി​മ്മും ഫു​ഡ് കോ​ര്‍ട്ടും പാ​ര്‍ക്കി​ങ്ങു​മെ​ല്ലാം വ​ന്നാ​ല്‍ സാ​ഹ​ച​ര്യം കു​റ​ച്ചു​കൂ​ടി മെ​ച്ച​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ ഇ​വ​ര്‍ക്കു​ണ്ട്. എ​ന്നാ​ല്‍, പാ​ലം പ​ണി​യാ​നു​ണ്ടാ​യ ഇ​ച്ഛാ​ശ​ക്തി അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ളി​ല്‍ ഇ​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ ആ​ക്ഷേ​പം.

ഗു​രു​വാ​യൂ​രി​ല്‍ അ​ല​ഞ്ഞു ന​ട​ക്കു​ന്ന സം​ഘ​ങ്ങ​ളു​ടെ താ​വ​ള​മാ​യി മേ​ല്‍പ്പാ​ല​ത്തി​ന്റെ അ​ടി​ഭാ​ഗം മാ​റി​യി​രി​ക്കു​ക​യാ​ണ്. ശ​ബ​രി​മ​ല സീ​സ​ണ്‍ കാ​ല​മെ​ത്തു​മ്പോ​ള്‍ ചെ​ണ്ട വി​ല്‍പ​ന​ക്കാ​രാ​യ നാ​ടോ​ടി സം​ഘ​ങ്ങ​ളു​ടെ താ​വ​ള​മാ​കു​ന്നു​മു​ണ്ട്. ഇ​വ​ർ പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍വ​ഹി​ക്കു​ന്ന​ത് വ​രെ പ​ല​പ്പോ​ഴും ഇ​വി​ടെ ത​ന്നെ​യാ​ണ്. ഈ ​ശ​ബ​രി​മ​ല സീ​സ​ണി​ല്‍ ഇ​ത്ത​രം പ്ര​ശ്‌​ന​മു​ണ്ടാ​കി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ ഉ​റ​പ്പ് ന​ല്‍കി​യി​രു​ന്നെ​ങ്കി​ലും അ​തെ​ല്ലാം ജ​ല​രേ​ഖ​ക​ളാ​യി. പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള ക​ച്ച​വ​ട​ക്കാ​ര്‍ നി​ര്‍വ​ധി സ​മ​ര​ങ്ങ​ള്‍ ന​ട​ത്തി​യെ​ങ്കി​ലും ‘ഇ​പ്പ ശ​രി​യാ​ക്കി​ത്ത​രാം’ എ​ന്ന നി​ല​പാ​ട് ആ​വ​ര്‍ത്തി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ര്‍. 

Leave a Reply

Back To Top
error: Content is protected !!