തൃപ്രയാർ: ശതാബ്ദി പിന്നിട്ട എടമുട്ടം യു.പി സ്കൂൾ ദേശീയ പാത വികസനത്തിന് വേണ്ടി പൊളിച്ചുതുടങ്ങി. ബുധനാഴ്ച വൈകുന്നേരം നാലിന് സ്കൂൾവിട്ട ശേഷമാണ് യന്ത്രമുപയോഗിച്ച് മതിൽ പൊളിക്കൽ ആരംഭിച്ചത്. അതേസമയം, ഇവിടത്തെ വിദ്യാർഥികളും അധ്യാപകരും ഇനി എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്.
ഇതുസംബന്ധിച്ച് ബുധനാഴ്ച വൈകുന്നേരം വരെ ജില്ല വിദ്യാഭ്യാസ വകുപ്പ് അധികൃതർ തീരുമാനം എടുത്തിട്ടില്ല. മാനേജ്മെന്റ് പകരം സംവിധാനമേർപ്പെടുത്തുമെന്ന വിശ്വാസത്തിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികളെയും അധ്യാപകരെയും അനാഥരാക്കരുതെന്ന് എടമുട്ടം യു.പി സ്കൂൾ സംരക്ഷണ സമിതി കൺവീനർ കെ.എ. അബ്ദുൽ മജീദ് ആവശ്യപ്പെട്ടു.