ചെറുതുരുത്തി: ആളൊഴിഞ്ഞ വീട്ടിൽ നടന്ന കവർച്ചയിൽ സ്വർണവും പണവും നഷ്ടപ്പെട്ടു. ചെറുതുരുത്തി ഇരട്ടകുളം റെയിൽ പാലത്തിന് സമീപം രായ്മക്കാർ വീട്ടിൽ സെയ്തുമുഹമ്മദിന്‍റെ മകൻ റജീബിന്റെ വീട്ടിൽ നിന്നാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 80,000 രൂപയും മൂന്നുപവൻ സ്വർണവളകളും നഷ്ടപ്പെട്ടത്. പ്രവാസിയായ റെജീബിന്റെ വീട്ടിൽ മാതാപിതാക്കളായ സെയ്ത് മുഹമ്മദ്, ഹാജിറ, ഭാര്യ സെബീന, മകൻ അൻസിഫ് എന്നിവരാണ് താമസം. സെയ്ത് മുഹമ്മദിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പ്രവേശിപ്പിച്ചതിനാൽ കുടുംബാംഗങ്ങൾ ആശുപത്രിയിലായിരുന്നു. മകൻ അൻസിഫ് മരുന്നെടുക്കാൻ ചൊവ്വാഴ്ച വൈകിട്ട് ആറിന് […]
തെരുവു നായുടെ കടിയേറ്റ് ആയുർവേദ ഡോക്ടർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്
കൊടുങ്ങല്ലൂർ: നഗരസഭ നാലാം വാർഡിൽ സി.ഐ ഓഫിസിന് സമീപം തെരുവു നായുടെ കടിയേറ്റ് ആയൂർവേദ ഡോക്ടർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. ആയുർവേദ ഡോക്ടർ വാടയ്ക്കപുറത്ത് ഉണ്ണികൃഷ്ണൻ, മകൾ ആതിര ഉൾപ്പെടെ മൂന്നു പേർക്കാണ് പരിക്കേറ്റത്. ആതിരയുടെ രണ്ട് കാലിലും കാര്യമായ മുറിവുണ്ട്. പരിക്കേറ്റവർ ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. കടിച്ച നായ്ക്ക് പേവിഷബാധയുണ്ടെന്ന സംശയത്തെ തുടർന്ന് കൗൺസിലർമാരായ പരമേശ്വരൻ കുട്ടി, സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ പിടികൂടി […]
കാർ പോർച്ചിൽനിന്ന് കളവുപോയ കാർ മണിക്കൂറുകൾക്കകം പൊലീസ് കണ്ടെത്തി
ചേർപ്പ്: തായംകുളങ്ങരയിൽ കാർ പോർച്ചിൽനിന്ന് കളവുപോയ കാർ മണിക്കൂറുകൾക്കകം പൊലീസ് കണ്ടെത്തി പ്രതികളെ പിടികൂടി. വെസ്റ്റ് കല്ലട കുളങ്ങര വീട്ടിൽ ജെയ്നു (40), ഏഴുകോൺ പ്ലങ്കാല വീട്ടിൽ വിഷ്ണുപ്രസാദ് (26), പടപ്പക്കര ദേശത്ത് മുള്ളുവനയിൽ പുഷ്പ നിവാസിൽ സിജു (31), ഏഴുകോൺ ദേശത്ത് കല്ലുംമൂട്ടിൽ ഉഷസിൽ പേഴ്സി (23) എന്നിവരാണ് അറസ്റ്റിലായത്. തായംകുളങ്ങര പൂക്കോട്ടിൽ വീട്ടിൽ മനോജ് (47) എന്നയാളുടെ, പോർച്ചിൽ നിർത്തിയിട്ടിരുന്ന വിലപിടിപ്പുള്ള കാറാണ് 17ന് രാത്രി മോഷ്ടിക്കപ്പെട്ടത്. രാത്രി 11ന് ശേഷമാണ് സംഭവം നടന്നതെന്ന് […]
എം.ഡി.എം.എയുമായി മുന്ന് യൂവാക്കളെ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു
മണ്ണുത്തി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മുന്ന് യൂവാക്കളെ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കൈവശം സൂക്ഷിച്ചിരുന്ന ആറ് ഗ്രാം കസ്റ്റഡിയില്‍ എടുത്തു. ഒറ്റപ്പാലം അയോധ്യ ടവര്‍ പാലത്തിങ്കല്‍ മുഹമ്മദ് ഷമര്‍ (21), ഒറ്റപ്പാലം പൂളിത്തറക്കല്‍ ഹസന്‍ നസിം (21), പുതുക്കോട് ചൂല്‍പ്പാടം പുഴക്കല്‍ ശ്രീജേഷ് (23) എന്നിവരാണ് അറസ്റ്റിലായത്. മണ്ണുത്തി ഭാഗത്തേക്ക് വില്‍പനക്ക് കൊണ്ടുവന്നതാണെന്ന് പൊലീസ് പറഞ്ഞു. പാലക്കാട്ടുനിന്നാണ് കൊണ്ടുവന്നതെന്ന് പ്രതികൾ പൊലീസിന് മൊഴി നല്‍കി. ദേശീയപാതയില്‍ പരിശോധന നടക്കുമ്പോഴാണ് പ്രതികള്‍ പിടിയിലായത്. മണ്ണുത്തി സ്റ്റേഷന്‍ […]
വാക്സിനേഷൻ തീവ്രയജ്ഞം ഇന്നുമുതൽ
തൃശൂർ: തെരുവുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ വാക്‌സിനേഷൻ തീവ്രയജ്ഞം ജില്ലയിൽ ചൊവ്വാഴ്ച തുടങ്ങും. ഒക്ടോബർ 20 വരെ നീളുന്ന യജ്ഞം മൃഗസംരക്ഷണ വകുപ്പാണ് സംഘടിപ്പിക്കുന്നത്. ജില്ലതല ഉദ്ഘാടനം മെഡിക്കൽ കോളജ് കാമ്പസിലെ ഇന്ദ്രനീലം ഹാളിൽ രാവിലെ 8.45ന് മന്ത്രി കെ. രാജൻ നിർവഹിക്കും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ് മുഖ്യാതിഥിയാകും. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, കലക്ടർ ഹരിത വി. കുമാർ എന്നിവർ പങ്കെടുക്കും.
ജില്ലയിലെ ഏക ആന്റി റാബീസ് ക്ലിനിക് ചാലക്കുടിയിൽ
ചാലക്കുടി: ജില്ലയിലെ ഏക ആന്റി റാബീസ് ക്ലിനിക് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ആരംഭിക്കാൻ അംഗീകാരം. പേവിഷബാധക്കുള്ള കുത്തിവെപ്പിന് പുറമെ അനുബന്ധ ചികിത്സയും ഉറപ്പുവരുത്തുന്നതായിരിക്കും ക്ലിനിക്. പേവിഷ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ സൂക്ഷിക്കും. ചാലക്കുടിയിൽ തെരുവുനായ് ശല്യം പരിഹരിക്കാൻ തദ്ദേശസ്ഥാപനതല ജനകീയസമിതികൾ രൂപവത്കരിക്കാൻ തീരുമാനിച്ചതായി സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു. ചാലക്കുടി നിയോജകമണ്ഡലം തലത്തിൽ തെരുവുനായ് പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. തീവ്ര വാക്സിനേഷൻ യജ്ഞം നടത്തുക, തെരുവുനായ്ക്കൾക്കും ഉപേക്ഷിക്കപ്പെട്ട നായ്ക്കൾക്കുമായുള്ള […]