തിരുവനന്തപുരം: സര്‍ക്കാര്‍ അതിഥി മന്ദിരമായ തൃശൂര്‍ രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95.70 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി. വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുള്ള അതിഥി മന്ദിരത്തിലെ അടുക്കള നവീകരണ പ്രവൃത്തികള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ഏല്പിച്ച് ഉത്തരവും ഇറക്കി. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ തുക ഒരുകോടിക്ക് മുകളിലെത്തുമെന്നാണ് കരുതുന്നത്.
അൽ മല്ലു ഫാമിലി
സോഷ്യൽ മീഡിയ താരങ്ങളായ സിജുവും രേവയും മകൾ ആമിയും ഇന്ന് മലയാളികൾക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെതന്നെയാണ്. ഇരുവരും യൂട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയുമൊക്കെ ഇന്ന് പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. മിക്ക റീൽസ് വീഡിയോസിലും ഇരുവരുടെയും മകൾ ആമിയും എത്താറുണ്ട്. ആമിക്കും ആരാധകർ ഏറെയുണ്ട്. ഷാർജ മുവൈലിയയിൽ താമസിക്കുന്ന ഈ കുടുംബം ഇന്നറിയപ്പെടുന്നത് അൽ മല്ലു ഫാമിലി എന്നുതന്നെയാണ്. തൃശൂർ സ്വദേശികളായ രേവതി സിജുവും സിജു സിദ്ധാർഥനും എല്ലാവരെയും പോലെ ലോക്ഡൗൺ കാലത്തെ വിരസത മാറ്റാനാണ് യൂറ്റ്യൂബ്ചാനൽ […]
ലോക പൈതൃക വാരം; ആകർഷക പരിപാടികളുമായി മുസിരിസ്
കൊടുങ്ങല്ലൂർ: ലോക പൈതൃക വാരത്തിൽ ആകർഷക പരിപാടികളുമായി മുസിരിസ് പൈതൃക പദ്ധതി. നവംബർ 19 മുതൽ 25 വരെ യുനെസ്കോ നേതൃത്വത്തിലാണ് ലോക പൈതൃക വാരം ആഘോഷിച്ചു വരുന്നത്. ഇതോടനുബന്ധിച്ച് മുസിരിസ് പൈതൃക പദ്ധതി ഈ വർഷവും ലോക പൈതൃക വാരം ആഘോഷിക്കുകയാണ്. സമ്പന്നവും വൈവിധ്യമാർന്നതുമായ നാടിന്റെ തനതു പൈതൃകം അതേ രൂപത്തിൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർഥികളിലും യുവതയിലും മറ്റു ജനവിഭാഗങ്ങളിലും അവബോധം സൃഷ്ടിക്കാൻ മുസിരിസ് മ്യൂസിയങ്ങളിൽ വിപുലമായ പരിപാടികളോടെ കൊണ്ടാടാൻ തീരുമാനിച്ചതായി പദ്ധതി മാനേജിങ് ഡയറക്ടർ […]
ഹാഷിദ കൊലക്കേസ്: ഭർത്താവിന് ജീവപര്യന്തം തടവും പിഴയും
ഇരിങ്ങാലക്കുട: തളിക്കുളം അയിനിച്ചോട് അരവശ്ശേരി വീട്ടിൽ നൂറുദ്ദീന്റെ മകൾ ഹാഷിദയെ (24) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കാട്ടൂർ പണിക്കർമൂല മംഗലത്തറ വീട്ടിൽ മുഹമ്മദ് ആസിഫ് അസീസിന് (30) ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും. പിഴത്തുകയിൽനിന്ന് ഒരു ലക്ഷം രൂപ ഹാഷിദയുടെ മക്കൾക്ക് നൽകാനും ഇരിങ്ങാലക്കുട അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി എൻ. വിനോദ് കുമാർ വിധിച്ചു. 2022 ആഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവം. രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച് 18ാം ദിവസം ഹാഷിദയെ മുഹമ്മദ് ആസിഫ് […]
വനഭംഗിയാല്‍ മനംനിറച്ച് വയോജനങ്ങളുടെ ഉല്ലാസയാത്ര
കൊടകര: ഇനിയൊരിക്കലും കാണാന്‍ കഴില്ലെന്ന് കരുതിയ കൗതുകങ്ങളും വനചാരുതയും നേരില്‍ കണ്ടാസ്വാദിക്കാന്‍ കഴിഞ്ഞതിന്റെ അടക്കാനാകാത്ത ആഹ്ലാദത്തിലാണ് മറ്റത്തൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലുള്ള മുതിര്‍ന്ന പൗരന്മാര്. കടമ്പോട് വാര്‍ഡിലെ തണല്‍ വയോജന ക്ലബും ആനന്ദകലാസമിതി വായനശാലക്കുകീഴിലെ വയോജന വേദിയും സംയുക്തമായ സംഘടിപ്പിച്ച ഉല്ലാസയാത്രയാണ് മുതിര്‍ന്ന പൗരന്മാര്ക്ക് കണ്ണും കരളും നിറച്ച ദൃശ്യാനുഭവങ്ങള്‍ സമ്മാനിച്ചത്. ഇടുക്കിയുടെ പച്ചപ്പുനിറഞ്ഞ മലമടക്കുകളിലേക്കാണ് വയോജന ക്ലബ് ഉല്ലാസയാത്ര സംഘടിപ്പിച്ചത്. ശാരീരിക അവശതകളെ അവഗണിച്ച് മുതിര്‍ന്ന പൗരന്മാരായ അമ്പതോളംപേര്‍ ആവേശപൂര്‍വം യാത്രയില്‍ പങ്കാളികളായി. ഇടുക്കി, ചെറുതോണി, […]
യുവാവിനെതിരെ കാപ്പ ചുമത്തി
ഇരിങ്ങാലക്കുട: കൈപ്പമംഗലം പൊലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ ഗുണ്ട ഇച്ചാവ എന്നറിയപ്പെടുന്ന ചാമക്കാല ചക്കുഞ്ഞി കോളനി സ്വദേശി ചക്കനാത്ത് വീട്ടില്‍ വൈഷ്ണവിനെ (26) കാപ്പ ചുമത്തി തടങ്കലിലാക്കി. മൂര്‍ക്കനാട്ടെ ഇരട്ടക്കൊലപാതകം, നാല് വധശ്രമം, കവര്‍ച്ച തുടങ്ങി പത്തോളം കേസുകളില്‍ പ്രതിയാണ്. ഇരട്ടക്കൊലപാതക കേസിൽ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് കാപ്പ ചുമത്തിയത്. റൂറല്‍ ജില്ല പൊലീസ് മേധാവി നവനീത് ശര്‍മ നൽകിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കലക്ടര്‍ അർജുന് പാണ്ഡ്യനാണ് ആറു കാപ്പ ചുമത്താൻ ഉത്തരവിട്ടത്. കൈപ്പമംഗലം പൊലീസ് ഇന്‍സ്പെക്ടര്‍ എം.ഷാജഹാന്, […]