Headline
10 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം: സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് ഹൈകോടതിയുടെ നിർദേശം
മുനമ്പം റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജിയുമായി സി.എല്‍.സി
ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല സ്കൂൾ ക​ലോ​ത്സ​വം; ‘ത്രോ​യി​ങ് വേ​സ്റ്റ് ഈ​സ് എ ​ഡേ​ര്‍ട്ടി ബി​സി​ന​സ്’ എ​ന്ന് സം​ഘാ​ട​ക​ർ; ‘ഈ ​പ​ണി ഞ​ങ്ങ​ളും ചെ​യ്യി​ല്ല, മ​റ്റു​ള്ള​വ​രും ചെ​യ്യി​ല്ലെ’​ന്ന് കു​ട്ടി​ക​ൾ
പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് ശാ​പ​മോ​ക്ഷം
മുട്ടുകായൽ ബണ്ട് കെട്ടിയില്ല; ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു
വേതന കുടിശ്ശിക: ചൊവ്വാഴ്ച റേഷന്‍ കടകൾ അടച്ചിടും
രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95 ലക്ഷം അനുവദിച്ചു
അൽ മല്ലു ഫാമിലി
അൽ മല്ലു ഫാമിലി
ലോ​ക പൈ​തൃ​ക വാ​ര​ം; ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളു​മാ​യി മു​സി​രി​സ്

തൃശ്ശൂരിൽ മലപ്പുറം സ്വദേശിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച; പ്രതി പിടിയില്‍

തൃശ്ശൂരിൽ മലപ്പുറം സ്വദേശിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച; പ്രതി പിടിയില്‍

തൃശ്ശൂര്‍ പാമ്പൂരില്‍ കാര്‍ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍.വടക്കാഞ്ചേരി പനങ്ങാട്ടുകര സ്വദേശി അനുരാജ് ആണ് വിയ്യൂര്‍ പോലീസിന്‍റെ പിടിയിലായത്. രക്ഷപ്പെട്ട കൂട്ടുപ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്‌.

ഇന്നലെ വെെകീട്ട് ഏഴോടെയായിരുന്നു സംഭവം.മലപ്പുറം കാളികാവ് സ്വദേശി പ്രണവ് എറണാകുളത്തേക്ക് പോകുംവഴിയായിരുന്നു കവര്‍ച്ച. കാര്‍ പാമ്പൂര്‍ റെയില്‍വേ മേല്‍പ്പാലത്തിനടുത്തെത്തിയപ്പോള്‍ ബെെക്കിലെത്തിയ രണ്ടംഗസംഘം കാര്‍ തടഞ്ഞു നിര്‍ത്തി. ഇരുവരും കാറില്‍ കയറി പ്രണവിന്‍റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി. സ്വര്‍ണ്ണ ചെയ്യിനും പഴ്സും മൊബെെല്‍ഫോണും വാച്ചും സംഘം പിടിച്ചുവാങ്ങി.പാമ്പൂരിലെ വിജനമായ സ്ഥലമായിരുന്നു കവര്‍ച്ചയെന്നതിനാല്‍ സംഭവം ആരും അറിഞ്ഞില്ല. പോലീസില്‍ പരാതിപ്പെട്ടാന്‍ കൊന്നുകളയുമെന്നും സംഘം ഭീഷണിപ്പെടുത്തി. എന്നാല്‍ പ്രണവ് ഉടന്‍ വിയ്യൂര്‍ സ്റ്റേഷനിലെത്തി പരാതിപ്പെട്ടു. പ്രണവുമായി പോലീസ് സംഭവസ്ഥലത്തെത്തിയതോടെ അവിടെത്തന്നെയുണ്ടായിരുന്ന അനുരാജ് ബെെക്കില്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് ഏറെ ദൂരം പിന്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്.

കൂട്ടുപ്രതി സംഭവസ്ഥത്ത് നിന്നും രക്ഷപ്പെട്ടതിനാല്‍ ഇയാളെ പിടികൂടാനായില്ല. ഇയാള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. നഷ്ടപ്പെട്ട പണവും മൊബെെലും വാച്ചും അനുരാജില്‍ നിന്നും കണ്ടെടുത്തു.പിടിയിലായ അനുരാജ് സമാന നിരവധി കേസുകളില്‍ പ്രതിയാണെന്ന് എസ്.ഐ കെ.സി ബെെജു അറിയിച്ചു.

Leave a Reply

Back To Top
error: Content is protected !!