Headline
10 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം: സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് ഹൈകോടതിയുടെ നിർദേശം
മുനമ്പം റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജിയുമായി സി.എല്‍.സി
ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല സ്കൂൾ ക​ലോ​ത്സ​വം; ‘ത്രോ​യി​ങ് വേ​സ്റ്റ് ഈ​സ് എ ​ഡേ​ര്‍ട്ടി ബി​സി​ന​സ്’ എ​ന്ന് സം​ഘാ​ട​ക​ർ; ‘ഈ ​പ​ണി ഞ​ങ്ങ​ളും ചെ​യ്യി​ല്ല, മ​റ്റു​ള്ള​വ​രും ചെ​യ്യി​ല്ലെ’​ന്ന് കു​ട്ടി​ക​ൾ
പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് ശാ​പ​മോ​ക്ഷം
മുട്ടുകായൽ ബണ്ട് കെട്ടിയില്ല; ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു
വേതന കുടിശ്ശിക: ചൊവ്വാഴ്ച റേഷന്‍ കടകൾ അടച്ചിടും
രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95 ലക്ഷം അനുവദിച്ചു
അൽ മല്ലു ഫാമിലി
അൽ മല്ലു ഫാമിലി
ലോ​ക പൈ​തൃ​ക വാ​ര​ം; ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളു​മാ​യി മു​സി​രി​സ്

കേരള കലാമണ്ഡലത്തിന്റെ വികസനത്തിനായി അഞ്ചേക്കർ ഭൂമി ഏറ്റെടുക്കുന്നതിന് ഉന്നതതല തീരുമാനം

കേരള കലാമണ്ഡലത്തിന്റെ വികസനത്തിനായി അഞ്ചേക്കർ ഭൂമി ഏറ്റെടുക്കുന്നതിന്  ഉന്നതതല തീരുമാനം

കേരള കലാമണ്ഡലത്തിന്റെ വികസനത്തിനായി അഞ്ചേക്കർ ഭൂമി ഏറ്റെടുക്കുന്നതിന് ഉന്നതതല തീരുമാനം,മന്ത്രി കെ രാധാകൃഷ്ണൻ , സംസ്കാരിക മന്ത്രി സജി ചെറിയാൻ, കായിക-വഖഫ് വകുപ്പ് മന്ത്രി വി അബ്ദു റഹ്മാൻ എന്നിവരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കലാമണ്ഡലത്തോട് ചേർന്നുള്ള വഖഫ് ബോർഡിന്റെ 5 ഏക്കർ സ്ഥലം വിട്ടു നൽകാനാണ് തത്വത്തിൽ ധാരണയായത്. ഇതിനു പകരമായി വഖഫ് ബോർഡ് ഓർഫനേജിനോട് ചേർന്നു കിടക്കുന്ന 5 ഏക്കർ സ്വകാര്യ ഭൂമി വാങ്ങി നൽകും. വഖഫ് ബോർഡിന്റെ അനുമതിയോടെ നടപടികൾ പൂർത്തിയാക്കാനാണ് ധാരണ.

കലാ മണ്ഡലത്തെ സാംസ്ക്കാരിക സർവകലാശാലയാക്കുമെന്ന് കഴിഞ്ഞ ദിവസം നയപ്രഖ്യാപനത്തിലൂടെ സർക്കാർ വ്യക്തമാക്കിയിരുന്നു. വകുപ്പ് സെക്രട്ടറിമാരായ മിനി ആന്റണി, മുഹമ്മദ് ഹനീഷ് തുടങ്ങിയ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. അക്കാദമിക് വിദ്യാഭ്യാസം കലാമണ്ഡലത്തിൽ സ്വപ്നമായിരുന്ന കാലത്ത് അതിനായി വിദ്യാർത്ഥികൾക്കൊപ്പം എസ്.എഫ്. ഐ ഭാരവാഹി എന്ന നിലയിൽ സമരം നയിച്ചിരുന്നു. ഇന്ന് സർവകലാശാലയായി ഉയരുകയാണ്. അതിനുള്ള ഭൗതിക സാഹചര്യങ്ങളാണ് മന്ത്രിമാരെ ഒന്നിച്ചിരുത്തി ഒരുക്കുന്നത്. കലാമണ്ഡലത്തിന്റെ ജനപ്രതിനിധിയെന്ന നിലയിൽ ഏറെ ആഹ്ളാദകരമാണ് -മന്ത്രി രാധാകൃഷ്ണൻ പറഞ്ഞു.

Leave a Reply

Back To Top
error: Content is protected !!