ഗുരുവായൂർ : എരണ്ടക്കെട്ടിനെത്തുടർന്ന് കൊമ്പൻ ജൂനിയർ മാധവൻകുട്ടി ചരിഞ്ഞതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളേറെ. എരണ്ടം പോകാൻ ആനയ്ക്ക് രണ്ടുതവണ കുത്തിവെപ്പ് നൽകിയെന്നാണ് പറയുന്നത്. അതോടെ വേദനകൊണ്ട് പുളഞ്ഞ ആന, കെട്ടുതറിയിൽ കൊമ്പുകുത്തി വീഴുകയായിരുന്നു. ഇത് ആദ്യത്തെ സംഭവമല്ലെന്നും പറയുന്നു. എരണ്ടക്കെട്ടുള്ള ചില ആനകൾക്ക് നേരത്തെ കുത്തിവെപ്പ് നൽകാനൊരുങ്ങിയപ്പോൾ പാപ്പാന്മാർ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. ആനകളെ ചികിത്സിക്കാൻ വിദഗ്‌ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിക്കണമെന്ന് ആനപ്രേമിസംഘം ആവശ്യപ്പെട്ടു. ഓരോ ആഴ്‌ചയിലും പരിചയസമ്പന്നരായ ഡോക്ടർമാരെത്തി ആനകളെ പരിശോധിക്കണമെന്ന് ആനക്കാരും ആവശ്യപ്പെടുന്നുണ്ട് ഗുരുവായൂർ ദേവസ്വത്തിന് പ്രമുഖരായ […]
ഗുരുവായൂർ ദേവസ്വം കൊമ്പൻ ജൂനിയർ മാധവൻകുട്ടി ചരിഞ്ഞു
ഗുരുവായൂർ ∙ ദേവസ്വം കൊമ്പൻ ജൂനിയർ മാധവൻകുട്ടി (49) ദേവസ്വം ആനത്താവളമായ പുന്നത്തൂർക്കോട്ടയിൽ ഇന്നലെ രാത്രി 10.10 ന് ചരിഞ്ഞു. മദപ്പാടിലായിരുന്ന കൊമ്പനെ ഈ മാസം 6 നാണ് അഴിച്ചത്. മദകാലത്ത് പൊതുവേ ഭക്ഷണം കുറവു കഴിക്കുന്ന ആനയ്ക്ക് എരണ്ടക്കെട്ട് രോഗം ബാധിച്ചതോടെ ചികിത്സയിലായിരുന്നു. ആന വെള്ളം കുടിച്ചിരുന്നില്ല. കിടക്കാനും കൂട്ടാക്കിയിരുന്നില്ല. ഗുരുവായൂർ ക്ഷേത്രത്തിലും പുറത്തും ധാരാളം എഴുന്നള്ളിപ്പുകൾ ഉണ്ടായിരുന്ന ശാന്തനായ കൊമ്പനായിരുന്നു. 1981 ജൂൺ 10ന് കോഴിക്കോട് ആരാധന ടൂറിസ്റ്റ് ഹോം ഗ്രൂപ്പിലെ വി.മാധവ മേനോനാണ് […]