
മണ്ണുത്തി: ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി കൊടും ചൂടിൽ വഴിയാത്രക്കാർക്ക് ആശ്വാസമേകാൻ തണ്ണീർ പന്തൽ ഒരുക്കി. ലോക ജല ദിനത്തോടനുബന്ധിച്ച് നടക്കുന്ന ജല സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി മണ്ണുത്തി ഇസാഫ് ഭവന്റെ മുൻവശത്ത് ദേശിയ പാതയോട് ചേർന്നാണ് പന്തൽ ഒരുക്കിയിരിക്കുന്നത്. ഒല്ലൂർ എസിപി പി. എസ്. സുരേഷ് തണ്ണീർ പന്തൽ ഉദ്‌ഘാടനം ചെയ്തു.

രാവിലെ 9 മുതൽ വൈകിട്ട് 6 മണിവരെ പ്രവർത്തിക്കുന്ന തണ്ണീർ പന്തലിൽ കുടിവെള്ളവും സംഭാരവുമാണ് പൊതുജനങ്ങൾക്കായി ഇസാഫ് ഒരുക്കിയിരിക്കുന്നത്. ലോക ജല ദിനത്തിന്റെ ഭാഗമായി ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് ബാങ്ക് ജീവനക്കാർക്കായി പ്രതിജ്ഞയും സന്ദേശവും നൽകി.