കുറുക്കൻമാർ റോഡിന് കുറുകേ ചാടി; നിയന്ത്രണം വിട്ട കാർ കത്തി നശിച്ചു

കുറുക്കൻമാർ റോഡിന് കുറുകേ ചാടി; നിയന്ത്രണം വിട്ട കാർ കത്തി നശിച്ചു

പുതുരുത്തി എൽഐസി ജംഗക്ഷനു സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാത്രി 12 മണിയ്ക്കായിരുന്നു സംഭവം. പാർളിക്കാട്, വ്യാസ ഗിരി വെള്ള പറമ്പിൽ വീട്ടിൽ ശരതിൻ്റെ മാരുതി സെലാരിയോ കാർ കോഴിക്കോടു നിന്ന് ശ്വാന പ്രദർശനം കഴിഞ്ഞ് വരുന്ന സമയത്ത് പുതുരുത്തി വച്ച് കുറുക്കൻമാർ റോഡിന് കുറുകേ ചാടിയതു മൂലം കാർ നിയന്ത്രണം വിട്ട് റോഡരികിലെ തിട്ടയിൽ ഇടിച്ചു നിൽക്കുകയും കത്തുകയുമായിരുന്നു. കാറിലുണ്ടായിരുന്ന ശരത്തിൻ്റെ വളർത്തുനായ ഉൾപ്പടേ 4 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. പോലീസ് … Read more

ഏകാദശി ഡിസംബര്‍ നാലിനു തന്നെ വേണമെന്ന് ജ്യോതിഷികള്‍

ഏകാദശി ഡിസംബര്‍ നാലിനു തന്നെ വേണമെന്ന് ജ്യോതിഷികള്‍

ഗുരുവായൂര്‍: ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ ഏകാദശി ആഘോഷിക്കാനുള്ള ദേവസ്വം തീരുമാനം ആചാരലംഘനമാണെന്ന് കളരിപണിക്കര്‍ ഗണക കണിശ സഭ ആരോപിച്ചു. ഡിസംബര്‍ മൂന്നിന് ഏകാദശി ആഘോഷിച്ചാല്‍ വ്രതാനുഷ്ഠാനങ്ങളില്‍ നിന്നുള്ള സദ്ഫലങ്ങള്‍ ഭക്തര്‍ക്ക് നഷ്ടപ്പെടുമെന്നും ജില്ല സെക്രട്ടറി സതീഷ് പണിക്കര്‍ പൂവത്തൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.ഡിസംബര്‍ മൂന്നിന് ദശമി ബന്ധമുള്ളതിനാല്‍ അന്ന് ഏകാദശി വ്രതം പാടില്ലെന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

ബാലികയെ പീഡിപ്പിച്ച കേസിൽ 12 വർഷം തടവും പിഴയും

ബാലികയെ പീഡിപ്പിച്ച കേസിൽ 12 വർഷം തടവും പിഴയും

കുന്നംകുളം: ബാലികയെ പീഡിപ്പിച്ച കേസിൽ യുവാവിനെ 12 വർഷം തടവിനും 20,000 രൂപ പിഴയടക്കാനും കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചു. പെരുമ്പിലാവ് മുള്ളുവളപ്പിൽ വിനോദിനെയാണ് (37) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി.ആർ. റീന ദാസ് ശിക്ഷിച്ചത്. 2019 ജൂൺ 27നാണ് കേസിനാസ്പദമായ സംഭവം. ഗുരുവായൂർ ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിൽ ഭക്ഷണം കഴിക്കാൻ വരിയിൽ നിന്ന ബാലികയോട് പിന്നിൽ നിന്ന പ്രതി ലൈംഗിക അതിക്രമം കാണിച്ചുവെന്നാണ് കേസ്. ബാലിക കൂടെയുണ്ടായിരുന്ന അമ്മയോട് പറഞ്ഞതിനെ … Read more

ബൈക്ക് മോഷണം; രണ്ടുപേർ അറസ്റ്റിൽ

ബൈക്ക് മോഷണം; രണ്ടുപേർ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമുള്ള ബാറിന്റെ പാർക്കിങ് ഏരിയയിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്.എൻ. പുരം കോതപറമ്പ് സ്വദേശികളായ വടക്കൻ വീട്ടിൽ ആഷിക്ക് (30), പെരിങ്ങാട്ട് വിഷ്ണുദാസ് (32) എന്നിവരാണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എസ്.ഐമാരായ ബിജു, എൻ.പി. രവികുമാർ, എ.എസ്.ഐ പ്രീജു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ മുരളി വർക്ക് ഷോപ്പിന് സമീപത്തെ എ.ടി.എം കവർച്ച കേസിലും പ്രതിയാണ് … Read more

തൃശൂർ കൊണ്ടാഴിയിൽ സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞു; 30 ഓളം പേർക്ക് പരുക്ക്

തൃശൂർ കൊണ്ടാഴിയിൽ സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞു; 30 ഓളം പേർക്ക് പരുക്ക്

തൃശൂർ കൊണ്ടാഴിയിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു. തൃശ്ശൂർ – തിരുവില്വാമല സർവീസ് നടത്തുന്ന സുമംഗലി എന്ന ബസ്സാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് വശം കൊടുക്കുമ്പോൾ റോഡിന്‍റെ അരികിടിഞ്ഞ് പത്തടി താഴെ പാടത്തേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് അപകടം. ബസിൽ സ്കൂൾ വിദ്യാർഥികളടക്കം 30ഓളം യാത്രക്കാരുണ്ടായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.