അനധികൃത മണ്ണെടുപ്പ്: എസ്കവേറ്ററും ടിപ്പർ ലോറികളും കസ്റ്റഡിയിൽ

അനധികൃത മണ്ണെടുപ്പ്: എസ്കവേറ്ററും ടിപ്പർ ലോറികളും കസ്റ്റഡിയിൽ

എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ ചിറമനങ്ങാട് റോയൽ കോളജിന് സമീപത്തെ പറമ്പിലെ അനധികൃത മണ്ണെടുപ്പ് പൊലീസ് തടഞ്ഞു. ഒരു എസ്കവേറ്ററും മൂന്ന് ടിപ്പർ ലോറികളും എരുമപ്പെട്ടി പൊലീസ് പിടിച്ചെടുത്തു. ഞായറാഴ്ച പുലർച്ചെ നാലോടെ എസ്.ഐ കെ.പി. ഷീബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പൊലീസ് ഓഫിസർമാരായ കെ. സഗുൺ, എസ്. സുമേഷ്, അജി പി. പനയ്ക്കൽ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. പ്രദേശത്ത് ദിവസങ്ങളോളമായി വലിയ തോതിൽ മണ്ണെടുപ്പ് നടക്കുകയാണ്. എരുമപ്പെട്ടി, കടങ്ങോട്, വേലൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കുന്നിടിച്ച് വലിയതോതിൽ മണ്ണ് … Read more

തൃശൂര്‍ ഊരകത്തെ ഇരട്ടക്കൊലപാതകം; പ്രതി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാള്‍

തൃശൂര്‍ ഊരകത്തെ ഇരട്ടക്കൊലപാതകം; പ്രതി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാള്‍

തൃശൂര്‍ പല്ലിശ്ശേരി ഇരട്ടക്കൊലപാതകത്തില്‍ പ്രതി വേലപ്പന് ക്രിമിനല്‍ പശ്ചാത്തലമെന്ന് നാട്ടുകാര്‍. നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് ഇയാള്‍. പ്രതി വേലപ്പനെ മുന്‍ പരിചയമില്ലെന്ന് കൊല്ലപ്പെട്ട ചന്ദ്രന്റെ മകന്‍ ഗോകുല്‍ പറഞ്ഞു റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് സ്റ്റീരിയോ സെറ്റ് നന്നാക്കുകയായിരുന്നു ഗോകുലിന്റെ സഹോദരന്‍ ജിതിന്‍. ഇതിനിടയില്‍ മദ്യപിച്ച് എത്തിയ വേലപ്പനുമായി തര്‍ക്കമുണ്ടായി. ഈ സംഭവമറിഞ്ഞാണ് താനും അച്ഛനും അവിടെ എത്തിയത്. ഇതിനിടെ വേലപ്പന്‍ കത്തിയുമായി വന്ന് അച്ഛനെയും സഹോദരനെയും കുത്തുകയായിരുന്നുവെന്ന് ഗോകുല്‍ പറഞ്ഞു. പല്ലിശ്ശേരി ക്ഷേത്രത്തിന് സമീപം ചന്ദ്രന്‍(62), … Read more

മൂന്നുപീടിക ബീച്ച് റോഡ്; ആശയങ്കയിൽ വ്യാപാരികളും നാട്ടുകാരും ”സംരക്ഷണത്തിന് ആവശ്യം ശക്തം

മൂന്നുപീടിക ബീച്ച് റോഡ്;  ആശയങ്കയിൽ വ്യാപാരികളും നാട്ടുകാരും ”സംരക്ഷണത്തിന് ആവശ്യം ശക്തം

കയ്പമംഗലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന ബൈപാസ് റോഡ് വരുന്നതോടെ മൂന്നുപീടിക ബീച്ച് റോഡിനും മൂന്നുപീടിക സെന്ററിനും പ്രാമുഖ്യം നഷ്ടപ്പെടുമെന്ന ആശയങ്കയിൽ വ്യാപാരികളും നാട്ടുകാരും. പ്രശ്നം പരിഹരിക്കാൻ മൂന്നുപീടിക ബീച്ച് റോഡ് അടിപ്പാത യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് ബീച്ച് റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി. ദേശീയപാത 66 ആറുവരിപ്പാതയാക്കുമ്പോൾ പ്രധാന ടൗണുകൾ ഒഴിവാക്കുന്നതിനായി നിർദേശിക്കപ്പെട്ടിട്ടുള്ള ബൈപാസുകളിലൊന്നായ മൂന്നുപീടിക ബൈപാസാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. പടിഞ്ഞാറൻ മേഖലയിൽനിന്ന് ടൗണിലേക്കും തിരിച്ചും സഞ്ചരിക്കാനുള്ള പ്രധാന റോഡാണ് മൂന്നുപീടിക ബീച്ച് … Read more

വടക്കാഞ്ചേരി ഓട്ടോ ഡ്രൈവേഴ്സ് ആൻ്റ് ഓണേഴ്സ് സഹകരണ സംഘത്തിൻ്റെ 10 മത് വാർഷിക പൊതുയോഗം

വടക്കാഞ്ചേരി ഓട്ടോ ഡ്രൈവേഴ്സ് ആൻ്റ് ഓണേഴ്സ് സഹകരണ സംഘത്തിൻ്റെ 10 മത് വാർഷിക പൊതുയോഗം

വടക്കാഞ്ചേരി ഓട്ടോ ഡ്രൈവേഴ്സ് ആൻ്റ് ഓണേഴ്സ് സഹകരണ സംഘത്തിൻ്റെ 10 മത് വാർഷിക പൊതുയോഗം യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ സെക്രട്ടറി വൈശാഖ് നാരായണസ്വാമി ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി കേരളവർമ്മ വായനശാല ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് CK രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംഘം മെമ്പർ മാർക്കുള്ള ചികിത്സാ ധനസഹായ വിതരണം , SSLC പ്ലസ് 2 പരീക്ഷകളിൽ വിജയം നേടിയ സംഘം മെമ്പർമാരുടെ മക്കളെ ആദരിക്കൽ , സംഘം മെമ്പർമാർക്കുള്ള മൊമെ ൻ്റോ വിതരണം എന്നിവ … Read more

അമിത വേഗതക്ക് കരിമ്പട്ടികയിലായ ജീപ്പുമായി പോലീസിന്റെ വാഹന പരിശോധന, ഇന്‍ഷുറന്‍സും കഴിഞ്ഞതായി പരിവാഹൻ

അമിത വേഗതക്ക് കരിമ്പട്ടികയിലായ ജീപ്പുമായി പോലീസിന്റെ വാഹന പരിശോധന, ഇന്‍ഷുറന്‍സും കഴിഞ്ഞതായി പരിവാഹൻ

അമിത വേഗതക്ക് കരിമ്പട്ടികയിലായ ജീപ്പുമായി പൊലീസിന്റെ വാഹന പരിശോധന, ഇന്‍ഷുറന്‍സും കഴിഞ്ഞതായി പരിവാഹൻ; ഇൻഷുറൻസ് പുതുക്കിയ രേഖ പുറത്തുവിട്ട് പോലീസ് ഗുരുവായൂര്‍: മമ്മിയൂര്‍ ജങ്ഷനില്‍ പൊലീസിന്റെ വാഹന പരിശോധനക്ക് വിധേയനായ ആള്‍ക്കൊരു മോഹം… തന്നെ പരിശോധിച്ച പൊലീസിന്റെ ജീപ്പും ഒന്ന് പരിശോധിച്ചു കളയാമെന്ന്. അപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്: അമിത വേഗതക്ക് കരിമ്പട്ടികയിലായ ജീപ്പാണിതെന്നും വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാലാവധി അഞ്ചുമാസംമുമ്പ് കഴിഞ്ഞുവെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ വെബ്സൈറ്റിന്റെ വെളിപ്പെടുത്തൽ. കെഎല്‍ 01 ബിക്യു 5430 നമ്പര്‍ … Read more